എത്ര കഴുകിയാലും അഴുക്ക് പോകില്ല, കാറിന്റെ ഈ ഭാഗങ്ങള്‍ വൃത്തിയാക്കൽ തലവേദന!

car
Image Source: Astrid Gast | Shutterstock
SHARE

എത്ര കഴുകിയാലും അഴുക്ക് പോകാത്ത ചില ഭാഗങ്ങൾ കാറുകളിലുണ്ട്. കാര്‍ കഴുകുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഒരിക്കലെങ്കിലും കാര്‍ കഴുകിയിട്ടുള്ളവര്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാനാകും. പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത, ഡിസൈനിന്റെ പ്രത്യേകത മാത്രമുള്ള ഈ ഭാഗമാകും പലപ്പോഴും വൃത്തിയാകാന്‍ മടി കാണിക്കുക.

വാഹനത്തിന്റെ പേരും ബാഡ്ജുമൊക്കെയുള്ള ഭാഗങ്ങള്‍ ഏതാണ്ട് എല്ലായ്‌പോഴും വൃത്തിയാക്കിയെടുക്കുകയെന്നത് വലിയ പണിയാണ്. ഈ ഭാഗങ്ങള്‍ വൃത്തിയാകണമെങ്കില്‍ പ്രത്യേകം ബ്രഷുകളും ആവശ്യമാണ്. മാത്രമല്ല, മിക്കപ്പോഴും വൃത്തിയാക്കലിനായി കുനിഞ്ഞു നില്‍ക്കുകയോ മുട്ടുകുത്തുകയോ ഒക്കെ വേണ്ടി വരും.

വിന്‍ഡ് സ്‌ക്രീനിന്റെ അടി ഭാഗവും വൈപ്പറിനോടു ചേര്‍ന്നുള്ള ഭാഗവുമാണ് മറ്റൊരു വെല്ലുവിളി. അധികമാരും ശ്രദ്ധിക്കാത്ത എന്നാല്‍ വാഹനം കഴുകുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത പ്രധാനപ്പെട്ട ഭാഗമാണ് വൈപ്പറും അതിനോടു ചേര്‍ന്നുള്ള വിന്‍ഡ് സ്‌ക്രീനിന്റെ അടിഭാഗവും. വൈപ്പര്‍ വൃത്തിയാക്കിയില്ലെങ്കില്‍ രാത്രികളിലെ മഴക്കാലയാത്രകള്‍ ദുരിതങ്ങളാവാനിടയുണ്ട്.

കാറിന്റെ ഡോറുകള്‍ക്കുള്ളിലെ ബീഡിങും പിന്നിലെ കാറിന്റെ പിന്‍ ഡോറിലെ റബര്‍ ബീഡിങുമെല്ലാം എളുപ്പം കണ്ണെത്തുന്ന സ്ഥലങ്ങളല്ല. മാത്രമല്ല വിന്‍ഡോകളിലെ റബര്‍ സീലുകളിലും പ്രതീക്ഷക്കപ്പുറത്തുള്ള അഴുക്ക് അടിഞ്ഞിരിക്കാനിടയുണ്ട്. മുന്നിലേയും പിന്നിലേയും ലൈറ്റുകളുടെ സമീപത്തെ വിടവുകളിലും അഴുക്ക് ഒളിച്ചിരിക്കുന്നുണ്ടാകും.

കാറുകളുടെ മുന്‍ ഭാഗത്തെ എയര്‍ഡാമുകളാണ് മറ്റൊരു തലവേദന. ഈ ഭാഗം തൃപ്തിയാവും വിധം വൃത്തിയാക്കുക എളുപ്പമല്ല. അതുപോലെ വെല്ലുവിളിയാവുന്ന മറ്റൊരു കാര്‍ ഭാഗമാണ് ടയറും സ്‌പോക്ക്ഡ് വീലും. വീല്‍ കവറുള്ള വാഹനങ്ങളാണെങ്കില്‍ അതിനുള്ളില്‍ കണ്ടാലറക്കുന്ന അഴുക്കു നിറഞ്ഞിരിക്കും. ഇന്ധന ടാങ്കിന്റെ അടപ്പും അതിനോ ചേര്‍ന്നുള്ള ഭാഗവുമാണ് മറ്റൊരു തന്ത്രപ്രധാന സ്ഥലം. ഇത് പലപ്പോഴും കാര്‍ ഉപയോഗിക്കുന്നവര്‍ കാണുന്നു പോലുമുണ്ടാവില്ല. എന്നാലോ ഇന്ധനം നിറക്കുന്നവര്‍ ഓരോ തവണയും കാണുകയും ചെയ്യും.

English Summary: Annoying And Hard Parts To Clean In Cars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS