ഡ്രൈവിങ് പൊസിഷൻ എങ്ങനെ ശരിയാക്കാം, എല്ലാവരും അറിയണം ഈ കാര്യങ്ങൾ

seating-position-2
Image Source: jehsomwang | Shutterstock
SHARE

ഓരോ മനുഷ്യരും നടക്കുന്നതും ഓടുന്നതും സംസാരിക്കുന്നതുമൊക്കെ വ്യത്യസ്തമാണ്. അതുപോലെ വാഹനം ഓടിക്കുന്ന രീതിയും വ്യത്യസ്തമാണ്. ഭൂരിഭാഗവും തെറ്റായ ഡ്രൈവിങ് പോസ്റ്ററാണ് പിന്തുടരുന്നത്. ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് സ്വന്തം ഡ്രൈവിങ് പോസ്റ്റര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ശരിയായ രീതിയില്‍ ഇരുന്നുകൊണ്ടുള്ള ഡ്രൈവിങ് അപകടസാധ്യത കുറയ്ക്കുകയും അപകടത്തിന്റെ സമയത്ത് കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. 

ഡ്രൈവിങ് പോസ്റ്ററിന്റെ കാര്യത്തില്‍ നമ്മുടെ കാറുകളിലുള്ള സൗകര്യങ്ങള്‍ പോലും പലരും ഉപയോഗിക്കാറില്ല. പ്രത്യേകിച്ച് ആധുനിക കാറുകളില്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവുമൊക്കെ സജ്ജീകരിക്കാനാവും. അതുപോലെ സ്റ്റിയറിങ് വീലിലും ഹെഡ് റെസ്റ്റിലുമെല്ലാം പല രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താം. ഒരു കാറിന്റെ ഡ്രൈവിങ് സീറ്റിലേക്കെത്തിയാല്‍ ഘട്ടം ഘട്ടമായി എങ്ങനെ ഏറ്റവും നല്ല രീതിയില്‍ ഇരുന്ന് ഡ്രൈവ് ചെയ്യാനാവുമെന്ന് നോക്കാം. 

seating-position-3
Image Source: Dontree_M | Shutterstock

∙ ഉയരം

ആദ്യം തന്നെ ഡ്രൈവിങ് സീറ്റിന്റെ ഉയരം ക്രമീകരിക്കുകയാണ് വേണ്ടത്. പലരും ഏറ്റവും ഉയരത്തിലോ അല്ലെങ്കില്‍ പരമാവധി താഴ്ചയിലോ ഒക്കെയാണ് സീറ്റ് സജ്ജീകരിക്കുക. രണ്ടും തെറ്റായ രീതിയാണ്. സ്റ്റിയറിങ് വീല്‍ വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ കാഴ്ചകള്‍ തടസപ്പെടുത്താത്ത ഉയരമാണ് നല്ലത്. ഒപ്പം മൂന്നു കണ്ണാടികളിലേയും കാഴ്ചപാടു വ്യക്തമായി കാണാന്‍ സാധിക്കണം. 

∙ അകലം 

അടുത്ത പ്രധാനപ്പെട്ട കാര്യം സീറ്റും പെഡലുകളും തമ്മിലുള്ള അകലം ക്രമീകരിക്കുകയാണ്. ശരിയാംവിധം ഈ അകലം ക്രമീകരിക്കുന്നത് സുരക്ഷിതമായ ഡ്രൈവിങ്ങിന് ആവശ്യമാണ്. ഡ്രൈവിങ് സീറ്റില്‍ ചാരിയിരുന്നുകൊണ്ട് ആയാസപ്പെടാതെ ബ്രേക്കിലും മറ്റും കാലു വയ്ക്കാന്‍ സാധിക്കുന്ന അകലമാണ് ഉചിതം. 

seating-position-1
Image Source: solar22 | Shutterstock

∙ ബാക്ക് റെസ്റ്റ്

സീറ്റിന്റെ ബാക്ക് റെസ്റ്റ് ശരിയാംവിധം സജ്ജീകരിക്കലാണ് അടുത്ത പടി. സീറ്റ് ഒരുപാട് പിന്നിലേക്കോ മുന്നിലേക്കോ വയ്ക്കാന്‍ പാടില്ല. എന്നാല്‍ ചെറിയ ചെരിവ് സീറ്റിനുണ്ടാവുകയും വേണം. നമ്മുടെ പുറം ഭാഗത്തിന്റെ കനം പൂര്‍ണമായും സീറ്റിലേക്ക് പോവുംവിധമായിരിക്കണം ഇത്. ശരിയായ രീതിയില്‍ ഇരുന്നാല്‍ ദീര്‍ഘ ദൂര ഡ്രൈവുകള്‍ നല്ല രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കും. 

∙ സ്റ്റിയറിങ് വീല്‍ 

നിങ്ങളുടെ കാറിന് അഡ്ജസ്റ്റബിള്‍ സ്റ്റിയറിങ് ഉണ്ടെങ്കില്‍ സ്റ്റിയറിങ് വീലില്‍ ആവശ്യമായ മാറ്റം വരുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. സീറ്റിന്റെ ഉയരവും അകലവും ബാക്ക് റെസ്റ്റുമെല്ലാം ക്രമീകരിച്ചു കഴിഞ്ഞാല്‍ പിന്നെ സ്റ്റിയറിങ്ങിലേക്കു കടക്കാം. സീറ്റിലേക്ക് ഡ്രൈവിങ് പൊസിഷനില്‍ ഇരിക്കുമ്പോള്‍ ഡ്രൈവറുടെ കണങ്കൈ സ്റ്റിയറിങ് വീലിന്റെ മുകള്‍ഭാഗത്ത് തട്ടിക്കാന്‍ സാധിക്കും വിധത്തിലായിരിക്കണം സ്റ്റിയറിങ് വീല്‍ ക്രമീകരിക്കേണ്ടത്.

English Summary: How To Set Correct Driving Position – Basic Step-By-Step Guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA