ADVERTISEMENT

ഇന്ത്യയിലെത്തിയ കിയയെപ്പറ്റി അറിഞ്ഞിരിക്കേണ്ട അഞ്ചു രഹസ്യങ്ങൾ പുറത്താക്കാം.

∙ ഒന്നാമത് രൂപകൽപന: ഡിെെസനർ പ്രസിഡന്റ് സ്ഥാനത്തെത്തിയ ലോകത്തെ ഏക വാഹന നിർമാതാക്കൾ. ഔഡിയുടെ ഏറ്റവും നല്ല കാറുകൾ രൂപകൽപന ചെയ്ത് പേരെടുത്ത ശേഷം ഫോക്സ് വാഗൻ ഗ്രൂപ്പിൽ നിന്നെത്തിയ പീറ്റർ ഷ്രെയറിനാണ് ആ അതുല്യ സ്ഥാനം. എല്ലാ കിയകളുടെയും കൊതിക്കുന്ന രൂപഭംഗിക്കും ‘കടുവാ മുഖം’ എന്നറിയപ്പെടുന്ന ഡിെെസൻ ഫിലോസഫിക്കും പിന്നിൽ പീറ്ററാണ്.

kia-stronic
Kia Stonic

∙ രണ്ടാമത് പാരമ്പര്യം: ദക്ഷിണ കൊറിയയിലെ ഏറ്റവും പഴയ വാഹന നിർമാതാക്കൾ. 1944 ൽ സ്ഥാപിതം. െെസക്കിളും മോട്ടോർ‍ െെസക്കിളും ട്രക്കുകളുമൊക്കെ നിർമിച്ചു തുടക്കം. ജാപ്പനീസ് ഹോണ്ടയും മസ്ദയുമൊക്കയായിരുന്നു ആദ്യകാല സഹകാരികൾ. പിന്നീട് യൂറോപ്പിലേക്കു നോക്കിത്തുടങ്ങി. ഫിയറ്റും റെനോയും സാങ്കേതികത നൽകി. അമേരിക്കയിലെ ഫോഡുമായും സാങ്കേതികത പങ്കു വച്ചു.

kia-picanto-5
Kia Picanto

∙ മൂന്നാമത് അമേരിക്കൻ പ്രവേശനം: കൊറിയ വിട്ട് അമേരിക്കയിലേക്കു കയറിത്തുടങ്ങിയതോടെ കിയയുടെ രാശി െതളിഞ്ഞു. കടുത്ത മത്സരമുള്ള യു എസില്‍ സ്പോർട്ടേജടക്കമുള്ള കിയകൾ വിജയികളായതോട കിയ ആഗോള നിലവാരത്തിലെത്തി.

Kia Grand Carnival
Kia Carnival

∙ നാലാമത് എണ്ണം: കഴിഞ്ഞ കൊല്ലം 30 ലക്ഷം കാറുകളായിരുന്നു കിയയുടെ ആഗോള വിൽപന. ഇന്ത്യയിലെ മൊത്ത വിൽപനയ്ക്കു തുല്യമെത്തും ഇത്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ആഡംബരം തേടിയുള്ള വാഹനപ്രേമികളുടെ യാത്ര കിയയിൽ അവസാനിക്കുന്നു.

kia-seltos
Kia Seltos

∙ അഞ്ചാമത് ഹ്യുണ്ടേയ്: എല്ലാ കിയകളും പങ്കു വയ്ക്കന്നത്  ഹ്യുണ്ടേയ് പ്ലാറ്റ്ഫോം തന്നെ.1997 ൽ കിയ പാപ്പരായപ്പോൾ ഫോഡ് വലിയ വില കൊടുത്തു വാങ്ങാനെത്തിയതാണ്. ചെറുകാറുകളുമായി ഏഷ്യയിൽ പിടിമുറുക്കാനുള്ള ഫോഡ് തന്ത്രം ഹ്യുണ്ടേയ് നുള്ളി. വലിയ വില കൊടുത്ത് കിയയെ സ്വന്തമാക്കി. ഒപ്പം ലോക വിപണിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com