ADVERTISEMENT

കേരളത്തിലെ മുഴുവൻ ഡ്രൈവിങ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ സാരഥിയിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായി പഴയ ബുക്ക് ലൈസൻസ് അപ്ഡേറ്റ് ചെയ്യണം അല്ലാത്തപക്ഷം ഡ്രൈവിങ് ലൈസൻസ് പുതുക്കുവാനും മറ്റു സർവീസുകൾക്കും തടസ്സം നേരിടും. ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?

എങ്ങനെ മാറ്റാം

ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസൻസ് ഉപയോഗിക്കുന്നവർ ഉടനെ ബന്ധപ്പെട്ട ആർടിഒ / സബ് ആർടി ഓഫീസുകളിൽ ബന്ധപ്പെട്ട് അപേക്ഷ നൽകണം. ഫോട്ടോയും വിശദാംശങ്ങളും അടക്കം അപേക്ഷ നൽകിയാല്‍ മാറാൻ സാധിക്കും. പഴയ ലൈസൻസിലെ വിലാസം മാറ്റാനും തെറ്റുകൾ തിരുത്താനും പുതിയ ചിത്രം നൽകാനും ഈ അവസരം വിനിയോഗിക്കാം എന്നാണ് മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്തിന് മാറുന്നു

ബുക്ക് രൂപത്തിലുള്ള പഴയ ലൈസൻസ് എഴുതിയാണ് നൽകിയിരിക്കുന്നത്. അത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുമ്പോൾ അതിൽ ഫോൺ നമ്പർ, ബ്ലഡ് ഗ്രൂപ്പ്, ഫോട്ടോ ഉണ്ടാകാൻ സാധ്യതയില്ല. അതുകൂടി ചേർത്താലെ സാരഥി സോഫ്റ്റ്‌വെയറിലേക്ക് ലൈസൻസ് അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ. അതുകൊണ്ടാണ് പഴയ ബുക്ക് ലൈസൻസുള്ളവർ മേൽപ്പറഞ്ഞ വിവരങ്ങൾ അതാത് ആർടി ഓഫീസിൽ നൽകണമെന്നു പറയുന്നത്. ശരിക്കും പറഞ്ഞാൽ ബുക്ക് ലൈസൻസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയാണ്, പുതുക്കിയ വിവരങ്ങൾ നൽകുമ്പോൾ ലഭിക്കുന്ന ലൈസൻസ് കാർഡ് രൂപത്തിലാണെന്ന് മാത്രം.

അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എന്തു സംഭവിക്കും?

പേര്, അ‍ഡ്രസ്, മൊബൈൽ നമ്പർ, രക്ത ഗ്രൂപ്പ്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ നൽകി മാത്രമേ സാരഥി സോഫ്റ്റ്‌വെയറിലേക്ക് അപ്‍ഡേറ്റ് ചെയ്യാൻ സാധിക്കൂ. അപ്പോൾ വിവരങ്ങൾ നല്‍കാതെയിരുന്നാൽ ലൈസൻസ് റദ്ദാവാൻ സാധ്യതയുണ്ട്. പിന്നീട് പുതുക്കാൻ ചെല്ലുമ്പോൾ അങ്ങനെയൊരു ലൈസൻസ് ഇല്ലെന്നായിരിക്കും അറിയിപ്പ് ലഭിക്കുക.

കാർഡ് ലൈസൻസുള്ളവരും പരിശോധിക്കണം

ബുക്ക് ലൈസൻസ് ഉള്ളവർ മാത്രമല്ല കാർഡ് ലൈസൻസ് ഉള്ളവർ കൂടി മോട്ടോർ വാഹന വെബ്സൈറ്റിൽ കയറി ലൈസൻസ് വിവരങ്ങൾ ശരിയല്ലേയെന്ന് പരിശോധിക്കണം എന്നാണ് മോട്ടർവാഹന വകുപ്പ് പറയുന്നത്.

ലൈസൻസ് വിവരങ്ങൾ അറിയാൻ കേരളാ മോട്ടർ വാഹന വകുപ്പിന്റെ വൈബ് സൈറ്റിൽ കയറി ഇന്‍ഫർമേഷൻ സർവീസ് എന്ന സെക്ഷനിലെ ലൈസൻസ് ഡീറ്റൈൽസ് എന്ന ലിങ്കിൽ ക്ലിക് ചെയ്താൽ മതി. 

English Summary: How to Update Driving Licence to Card Format

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com