ADVERTISEMENT

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ എന്ന ജിടിഎ കളിക്കാത്ത ഗെയിം ഭ്രാന്തർമാർ ആരുമുണ്ടാകില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്ന ഗെയിമുകളിലൊന്നായ ജിടിഎയ്ക്ക് മലയാളി ടച്ച് നൽകിയിരിക്കുന്നത് അൻവർ സികെയും ആന്റൺ പി ജാക്സൻ ചേർന്ന്. എയർകേരള മുതൽ കെഎസ്ആർടിസിയും എന്തിന് ഓട്ടോറിക്ഷ വരെയുണ്ട് ജിടിഎയുടെ ഈ മല്ലൂ ഗെയിം റൂമിൽ.

gta-2

മല്ലു ഗെയിമര്‍ (റോൾ പ്ലേ)

മലയാളികൾക്ക് വേണ്ടി മാത്രമുണ്ടാക്കിയ ജിടിഎ റോൾ പ്ലേയാണ് മല്ലു ഗെയിമർ. ഈ അടുത്ത കാലത്താണ് ജിടിഎയുടെ ഡവലപ്പർമാർ കളിക്കാർക്ക് ഇത്തരത്തിലൊരും ഓപ്ഷൻ നൽകുന്നത്. മനോരമ ടിവിയുടെ ഓബി വാൻ, 108 ആംബുലൻസ്, കെഎസ്ആർടിസി ബസ്, പൊലീസ് വാഹനം, എയർകേരള വിമാനം തുടങ്ങി മലയാളി ടച്ചുള്ള നിരവധി വാഹനങ്ങൾ അൻവറും ആന്റണും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

gta-1
ആന്റൺ പി ജാക്സൻ, അൻവർ സികെ

എല്ലാവർക്കും പറ്റില്ല ഈ പണി

ജിടിഎയോടുള്ള താൽപര്യമാണ് അവർ ഓപ്പൺ ഇന്റർഫെയ്സ് തുടങ്ങിയപ്പോൾ ഒരു മല്ലു റൂം തുടങ്ങാൻ പ്രേരിപ്പിച്ചത്. ആദ്യം കേരളവും തമിഴ്നാടും ഉൾപ്പെടുത്താം എന്നു വിചാരിച്ചുവെങ്കിലും പിന്നീട് അത് കേരളം മാത്രമാക്കി മാറ്റി. അങ്ങനെ എല്ലാവർക്കും ഇതിനകത്ത് കളിക്കാൻ സാധിക്കില്ല. മലയാളികളായിരിക്കണം, പിന്നെയൊരു വോയിസ് ഇന്റർവ്യൂ പാസാകണം. ഹാക്കർമാരിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാനാണ് ഇത്തരത്തിലൊരു സുരക്ഷ വെച്ചിരിക്കുന്നതെന്ന് അൻവർ പറയുന്നു.

gta-2

സംസാരിക്കുന്നത് മലയാളം

മല്ലു ഗെയിമർ റോൾപ്ലേയിൽ വാഹനങ്ങൾക്ക് മാത്രമല്ല മലയാളി ടച്ച്. അതിലെ ക്യാരക്റ്ററുകൾ സംസാരിക്കുന്നതും മലയാളത്തിൽ തന്നെയാണ്. ഇതുവരെ 114 പേരാണ് ഇതിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരേ സമയം 32 പേർക്കുവരെ വിവിധ റോളുകളിൽ കളിക്കാനാകും.

ആദ്യം ചെയ്തത് കെഎസ്ആർടിസി

ഡിസൈനും കോഡിങ്ങുമെല്ലാം ചേർത്ത് കുറഞ്ഞ കഷ്ടപ്പാടുള്ള പണിയാണ് റോൾ പ്ലേ നിർമിക്കുന്നത്. ആദ്യം ഉണ്ടാക്കിയത് കെഎസ്ആർടിസിയാണ് അത് നന്നായി എന്നു തോന്നിയപ്പോൾ നിരവധി വാഹനങ്ങളുണ്ടാക്കി. ഇനി ഇതിലെ വസ്ത്രങ്ങള്‍ക്കുമെല്ലാം മലയാളി ടച്ച് കൊടുക്കണം.

gta-3

ബെംഗളൂരുവിൽ യുഐയുഎക്സ് ഡവലപ്പറാണ് അൻവർ, ആന്റോൺ വിദ്യാർത്ഥിയും. ഇപ്പോൾ വാഹനങ്ങളും സംസാരവുമാണ് മാറിയിരിക്കുന്നത് ഇനി അതിന്റെ ലൊക്കേഷനുകളും മാറ്റി കേരളമാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. ഇതു പൂർത്തിയായാൽ ജിടിഎ പൂർണമായും മലയാളിയായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com