കുറച്ചേ കുടിക്കൂ... ഇന്ധനക്ഷമതയുള്ള 5 പെട്രോള്‍ കാറുകള്‍

maruti-dzire
Dzire
SHARE

ബിഎസ് 6 നിലവാരത്തിന്റെ വരവ് രാജ്യത്തെ വാഹന വിപണിയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മാരുതി അടക്കമുള്ള നിര്‍മാതാക്കള്‍  ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിച്ചു കഴിഞ്ഞു. ഇന്ധനക്ഷമതയില്‍ ഡീസല്‍ കാറുകളുടെ അത്രയും വരില്ലെങ്കിലും പെട്രോള്‍ വാഹനങ്ങളും മോശമല്ല. ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാനായി ഹൈബ്രിഡ് സാങ്കേതിക വിദ്യയും പല നിര്‍മാതാക്കളും അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള ചെറു കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം (എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത).

മാരുതി സുസുക്കി ഡിസയര്‍- 24.15 കി.മീ

maruti-dzire-1

ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള കോംപാക്റ്റ് സെഡാനായിരുന്നു ഡിസയര്‍. ഡീസല്‍ ഹൃദയം ഉപേക്ഷിച്ച് പെട്രോള്‍ എന്‍ജിന്‍ മാത്രമായെങ്കിലും ഇന്ധനക്ഷമയുടെ കാര്യത്തില്‍ ഡിസയര്‍ തന്നെയാണ് മുന്നില്‍. 66 കിലോവാട്ട് കരുത്തുള്ള ബിഎസ് 6 1.2 ലീറ്റര്‍ കെ സീരിസ് ഡ്യുവല്‍ ജെറ്റ് വിവിടി പെട്രോള്‍ എന്‍ജിനാണ് പുതിയ വാഹനത്തില്‍. ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ടെക്‌നോളജി ഉപയോഗിക്കുന്ന ഡിസയറിന്റെ മാനുവല്‍ പതിപ്പിന് 23.26 കിലോമീറ്ററും എജിഎസ് പതിപ്പിന് 24.12 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 

ഓള്‍ട്ടോ കെ 10 -23.95 കി.മീ

alto-k10

ഇന്ത്യന്‍ വിപണിയിലെ എവര്‍ഗ്രീന്‍ ഹീറോ മാരുതി ഓള്‍ട്ടോയാണ് മൈലേജ് യുദ്ധത്തിൽ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു കാര്‍. മാരുതിയുടെ കെ10 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 50 കിലോവാട്ട് കരുത്തും 90 എന്‍എം ടോര്‍ക്കുമുണ്ട്. എജിഎസ്, മാനുവല്‍ ഗിയര്‍ബോക്‌സുകളില്‍ ലഭിക്കുന്ന കാറിന് ഇന്ധനക്ഷമ ലീറ്ററിന് 23.95 കിലോമീറ്ററാണ്. 

മാരുതി ബലേനൊ/ ടൊയോട്ട ഗ്ലാന്‍സ - 23.87 കി.മീ

beleno

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയും അതിന്റെ ടൊയോട്ട പതിപ്പായ ഗ്ലാന്‍സയുമാണ് ഇന്ധനക്ഷമതിയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു കാര്‍. സ്മാര്‍ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള 1.2 ലീറ്റർ എന്‍ജിന്റെ ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന് 23.87 കിലോമീറ്ററാണ്.

റെനൊ ക്വിഡ്- 22.5കി.മീ

kwid

റെനൊയുടെ ജനപ്രിയ ചെറുകാര്‍ ക്വിഡിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ചെറു കാര്‍ സെഗ്മെന്റിലെ ഏറ്റവും സ്‌റ്റൈലിഷായ കാറുകളിലൊന്നാണ് ക്വിഡ്.  54 പിഎസ് കരുത്തുള്ള 799 സിസി എന്‍ജിനും 68 പിഎസ് കരുത്തുള്ള 1 ലീറ്റര്‍ എന്‍ജിനുമാണ് ക്വിഡിന് കരുത്തേകുന്നത്.

വാഗണ്‍ ആര്‍- 21.7 കി.മീ

wagon-r

ഭാരത് സ്‌റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള വാഗന്‍ ആര്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വില്‍പനയ്‌ക്കെത്തിച്ചത് കഴിഞ്ഞ വര്‍ഷം അവസാനമാണ്. കെ 10ബി എന്‍ജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) ഗീയര്‍ബോക്‌സുകളാണുള്ളത്. 998 സി സി, മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി 68 ബി എച്ച് പി കരുത്താണു സൃഷ്ടിക്കുക.  പുതിയ എന്‍ജിന് ലീറ്ററിന് 21.79 കിലോമീറ്ററാണ് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ ആര്‍ എ ഐ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. 

English Summary: Top 5 Mileage Cars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA