കെഎല്‍ഒ, കെല്‍ടി, കെആര്‍ഒ... കേരളത്തിലെ പഴയ ട്രാന്‍സ്‌പോര്‍ട്ട് റജിസ്‌ട്രേഷനുകളും അവയുടെ ജില്ലകളും

old-number-plates
Representative Image
SHARE

ഒരു വാഹനത്തെ തിരിച്ചറിയുന്നതിനുള്ള ഉപാധിയാണ് നമ്പർ പ്ലേറ്റുകൾ. വാഹനം ഏതു സംസ്ഥാനത്തു നിന്നുള്ളതാണ്, എതു ജില്ലയില്‍ നിന്നുള്ളതാണെന്നൊക്കെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുന്നതിനും ഉടമയെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഈ നമ്പര്‍ പ്ലേറ്റുകൾ നൽകുന്നത്. ഇന്ത്യയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ നമ്പര്‍ പ്ലേറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. 1989 വരെ വാഹനങ്ങളുടെ സംസ്ഥാനം തിരിച്ചറിഞ്ഞുകൊണ്ടിരുന്നതു ആദ്യ അക്ഷരത്തിലായിരുന്നു. 1989 ന് ശേഷമാണ് ഇന്നു കാണുന്ന തരത്തിലുള്ള റജിസ്‌ട്രേഷന്‍ നമ്പറുകള്‍ നിലവിൽ വരുന്നത്. എന്നാല്‍ ഇപ്പോഴും ആ കാലത്തേ ഓർമകളും നമ്പർ പ്ലേറ്റുമായി ചില വാഹനങ്ങൾ വാർധ്യകത്തിന്റെ അവശതകളേതുമില്ലാതെ നിരത്തിലുണ്ട്.

കേരള സംസ്ഥാനം നിലവില്‍ വരുന്നതിനു മുൻപ് ടിആര്‍വി, സിഎസ്, ടിസിടി, ടിസിക്യു, ടിസിആര്‍ തുടങ്ങിയ റജിസ്‌ട്രേഷൻ നമ്പറുകളായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. കേരളം രൂപീകൃതമായതിന് ശേഷം ആദ്യം വന്നത് തിരുവനന്തപുരം (KLT), കൊല്ലം (KLQ), കോട്ടയം (KLK), തൃശൂര്‍ (KLR) എന്നീ റജിസ്‌ട്രേഷന്‍ കോഡുകളായിരുന്നു. പിന്നീട് 1957ല്‍ ആലപ്പുഴ (KLA), പാലക്കാട് (KLP) , കോഴിക്കോട് (KLD), കണ്ണൂര്‍ (KLC) തുടങ്ങിയവയും 1958 ല്‍ എറണാകുളം (KLE), 1969ല്‍ മലപ്പുറം (KLM), 1972ല്‍ ഇടുക്കി (KLI), 1980 ല്‍ വയനാട്(KLW), 1982 ല്‍ പത്തനംതിട്ട (KLB) 1984 ല്‍ കാസര്‍കോട് (KLS) എന്നിവയും വന്നു. റജിസ്‌ട്രേഷന്‍ നമ്പറിന്റെ ആദ്യ അക്ഷരം സംസ്ഥാനത്തേയും മൂന്നാമത്തെ അക്ഷരം ജില്ലയേയും സൂചിപ്പിക്കുന്നു.

കേരളത്തിലെ പഴയ റജിസ്‌ട്രേഷന്‍ നമ്പറുകള്‍ ജില്ല തിരിച്ചുള്ളത്

തിരുവനന്തപുരം

KLT, KLV, KRT, KRV, KEV, KET, KBT, KBV, KCT, KCB

കൊല്ലം

KLQ, KLU, KRQ, KRU, KEQ, KEU

പത്തനംതിട്ട

KLB, KRB

ആലപ്പുഴ

KLA, KLY, KRA, KRY

കോട്ടയം

KLK, KLO, KRK, KRO, KEK, KEO

ഇടുക്കി

KLI

എറണാകുളം

KLE, KLF,KRE, KRF, KEE, KEF, KBE, KBF, KCE, KCF, KDE 

തൃശൂര്‍

KLR, KLH, KRR, KRH, KER, KEH, KBR

പാലക്കാട്

KLP, KLG, KRP, KRG

മലപ്പുറം

KLM, KLL, KRM

കോഴിക്കോട്

KLD, KLZ, KRD, KRZ, KED, KEZ

വയനാട് 

KLW

കണ്ണൂര്‍ 

KLC, KLN, KRC, KRN

കാസര്‍ഗോഡ് 

KLS

KSRTC-KLX

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA