ADVERTISEMENT

ലോകത്തിലെ എല്ലാ നഗരങ്ങളും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് പാർക്കിങ് സ്ഥലത്തിന്റെ അപര്യാപ്തത. ജപ്പാൻ എന്നും മറ്റുള്ളവരേക്കാൾ മുൻപേ ചിന്തിക്കുന്നവരാണെന്ന് പറയുന്നതിൽ വേറെ ഉദാഹരണങ്ങളൊന്നും ആവശ്യമായി വരില്ല, ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പാർക്കിങ് സ്പെയ്സ്. ഇത് നിർമിച്ചിരിക്കുന്നത് ഒരു നദിയുടെ അടിയിലാണ്. ശാന്തമായി ഒഴുകുന്ന നദിയുടെ അടിയിൽ വിശ്രമിക്കുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. 

ജപ്പാനിലെ നകാഗാവ  എന്നും ക്യൂ-എദോഗവാ എന്നും പേരുള്ള രണ്ടു നദികളെ ബന്ധിച്ചു കൊണ്ട് നിർമിച്ച കനാലിന് അടിയിലാണ് ഈ പാർക്കിങ് സ്പെയ്സ്. ജപ്പാനിലെ ആദ്യത്തെ അണ്ടർവാട്ടർ പാർക്കിങ് സമുച്ചയമായ ഇത് നിർമിച്ചത് 1992 ലാണ്. ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിൽ എദോഗവായിലാണ് ഈ വെള്ളത്തിനടിയിലുള്ള പാർക്കിങ്.

japan-under-water-parking-1

1992ൽ നിർമിച്ച് അതിനുമുകളിലൂടെ കനാൽ തുറന്നതാണ് എന്നു കരുതരുത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ചതാണ് ഷിൻകവാ എന്ന് അറിയപ്പെടുന്ന ഈ കനാൽ. ആദ്യകാലത്ത് ആവികപ്പലുകൾ ഓടിക്കൊണ്ടിരുന്ന ഈ കനാൽ ടോക്കിയോയിലെ ഒരു പ്രധാന ജലപാതയായിരുന്നു. പിന്നീട് കനാലിലൂടെയുള്ള ചരക്കു നീക്കം അവസാനിച്ചു.

വായു സഞ്ചാരത്തിനും ലൈറ്റുകൾക്കുമെല്ലാമുള്ള സംവിധാനം ഒരുക്കിയിട്ടുള്ള ഈ പാർക്കിങ് കെട്ടിടത്തിന് 500 മീറ്റർ നീളമുണ്ട്. കനാലിന്റെ നീളത്തിൽ കിടക്കുന്ന പാർക്കിങ് കെട്ടിടത്തിൽ ഒരേ സമയം 200 കാറുകളും 60 ബൈക്കുകളും പാർക്ക് ചെയ്യാം. വാഹനം കയറുന്നതിനായി 3 എൻട്രൻസുകളുണ്ട്. പാർക്ക് ചെയ്തതിന് ശേഷം ആളുകൾക്ക് മുകളിലേക്ക് പോകാനായി 8 പടികളുമുണ്ട്. ഭൂമികുലുക്കത്തെ ചെറുക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിർമാണം.

English Summary: Under Water Parking In Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com