സുരക്ഷിതമോ സിഎൻജി ? സംശയങ്ങളും ഉത്തരങ്ങളും

cng-auto
CNG, Image Source: Shutterstock
SHARE

1) സിഎൻജി അപകടമുണ്ടാക്കുമോ? 

വായുവിനെക്കാൾ സാന്ദ്രത കുറവാണ് സിഎൻജിക്ക്. ചോർച്ച ഉണ്ടായാൽ പെട്ടെന്നുതന്നെ അന്തരീക്ഷത്തിലേക്കുയർന്നു പോകും. അതുകൊണ്ട് പരമ്പരാഗത ഊർജത്തെക്കാൾ സുരക്ഷിതമാണിത്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു തീപിടിക്കുന്നതു പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സിഎൻജി വാഹനങ്ങൾക്ക് അങ്ങനെ അപകടമുണ്ടാകാൻ സാധ്യത കുറവാണ്. 

ഓട്ടോ ഇഗ്‌നീഷ്യൻ ടെംപറേച്ചർ

ഒരു വസ്തു അന്തരീക്ഷത്തിൽ കത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ താപനില നാച്ചുറൽ ഗ്യാസിന്  കൂടുതലാണ് ( പെട്രോൾ–246 ഫാരൻഹീറ്റ്,ചാർക്കോൾ– 309, ഉണങ്ങിയ പൈൻമരത്തടി– 427,  മീഥെയിൻ (നാച്ചുറൽ ഗ്യാസ്) 580 )

cng-cars-4

2) സിഎൻജി എൻജിൻ ലൈഫ് കുറയ്ക്കുമോ?

സിഎൻജി ജ്വലനത്തിൽ ഉപോൽപ്പന്നങ്ങളായ കരി മുതലായവ തുലോം കുറവായതിനാൽ എൻജിൻ പിസ്റ്റണുകൾക്കൊക്കെ ആയുസ്സ് താരതമ്യനേ കൂടുതലാണ്.

3) സിഎൻജി എൻജിന് കരുത്തു കുറവാണോ? 

പെട്രോൾ മോഡലുകളെക്കാൾ കുറച്ചു ബിഎച്ച്പിയും ടോർകും കുറവാണ്. ഓട്ടത്തിൽ തുടക്കത്തിൽ കരുത്തു കുറച്ചു കുറയും  എന്നതു യാഥാർഥ്യം. എങ്കിലും ഇന്ധനച്ചെലവിന്റെ കാര്യം നോക്കുമ്പോൾ താരതമ്യം ചെയ്യാൻ മാത്രമുള്ള കരുത്തുകുറവ് ഇല്ല.

4) ഡീസൽ എൻജിൻ സിഎൻജിയിലേക്കു മാറ്റാൻ കഴിയുമോ? 

ഡീസൽ എൻജിനുകളും സിഎൻജിയിലേക്കു മാറ്റാം. പക്ഷേ, കൺവേർഷൻ ചെലവ് വളരെ കൂടുതലായതിനാൽ മുടക്കുമുതൽ തിരിച്ചുകിട്ടാൻ സമയമെടുക്കും.

cng-cars-3

5) പ്രീമിയം കാറുകൾ 

സിഎൻജിയിലേക്കു മാറ്റാൻ കഴിയുമോ? 2.0 ലീറ്റർ വരെയുളള വാഹനങ്ങൾക്കു വരെ കിറ്റുകൾ ലഭ്യമാണ്.  സിഎൻജി കൺവേർഷൻ ശ്രദ്ധിക്കേണ്ടത് നല്ല കിറ്റുകൾ തിരഞ്ഞെടുക്കുക. വില കുറവുള്ള സിഎൻജി കിറ്റുകൾക്ക് ഗുണനിലവാരം കുറയും. സിഎൻജി കിറ്റിന്റെ ഓരോ പാർട്ടിനും എആർഎഐ (ഓട്ടമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) അല്ലെങ്കിൽ ഐസിഎടി(ഇന്റർ നാഷണൽ സെന്റർ ഫോർ ഒാട്ടമോട്ടീവ് ടെക്‌നോളജി) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വില കുറഞ്ഞ കിറ്റുകളിൽ ഇത്തരം മുദ്രകൾ ഉണ്ടാകാറില്ല. ഫലം, കിറ്റ് കുറച്ചുനാൾ കഴിയുമ്പോൾത്തന്നെ തകരാറുകൾ കാണിച്ചു തുടങ്ങും. വാറന്റി കൂടുതലുള്ള കിറ്റുകൾ വാങ്ങുക.

സിഎൻജി കൺവേർഷനും ഇൻഷുറൻസും

സിഎൻജിയിലേക്കു മാറ്റിയാൽ ആർസി ബുക്കിൽ രേഖപ്പെടുത്താൻ ഉടൻ അപേക്ഷ സമർപ്പിക്കണം. അനുബന്ധ രേഖകൾ അതതു സിഎൻജി കൺവേർഷൻ ഏജൻസി നൽകും. ആർടി ഓഫിസിൽ വാഹന ഉടമ അപേക്ഷ നൽകണം.  ആർസി ബുക്കിലെ മാറ്റം നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെയും അറിയിക്കണം. വാഹനത്തിന്റെ സ്പെസിഫിക്കേഷൻ മാറിയത് ഇൻഷുറൻസ് രേഖകളിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ക്ലെയിമുകൾ നിരസിക്കപ്പെടാം.  സാധാരണ ഇൻഷൂറൻസിനു പുറമേ സിഎൻജി കിറ്റിനുള്ള കോംപ്രിഹെൻസിവ് പാക്കേജ് എടുത്താൽ കിറ്റിനുണ്ടാകുന്ന പ്രശ്നങ്ങൾ കൂടി ക്ലെയിം ചെയ്യാം. പ്രീമിയം തുകയിൽ ചെറിയ വർധനവ് ഉണ്ടാകും.

cng-cars-5

സിഎ‍ൻജി കിറ്റ് മെയിന്റനൻസ് വരുമോ? 

മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഘടകങ്ങൾക്കുള്ള സാധാരണ പരിപാലനം മതിയാകും സിഎൻജി കിറ്റിനും. 

ഓരോ വാഹനത്തിനും യോജിച്ച കിറ്റുകൾ? 

പഴയ വാഹനങ്ങൾക്ക് െവൻച്വറി കിറ്റുകളായിരുന്നു ലഭ്യമായിരുന്നത്. അത്തരം കിറ്റുകൾ ഇപ്പോഴും ലഭ്യമാണ്. എന്നാൽ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ സീക്വൻഷ്യൽ കിറ്റുകളാണ് ഘടിപ്പിക്കുന്നത്. 

cng-car-1

സിഎൻജി കൺവേർഷൻ– എത്ര തുകയാകും? 

ചെറിയ വിലയിൽ ഇന്ത്യൻ കിറ്റുകളുണ്ട്. ഇറ്റാലിയൻ കിറ്റുകൾക്ക് 61,000 രൂപ റേഞ്ചിൽ ആണു വില. ഇൻസ്റ്റലേഷൻ ചാർജ് അടക്കമാണിത്.

കിറ്റിന്റെ ഗുണമേൻമ എങ്ങനെ അറിയാം? 

എആർഐഎ സർട്ടിഫിക്കറ്റ് ചോദിക്കാം. ഓരോ പാർട്ടിനും ഇത്തരം ഗുണമേൻമാ അംഗീകാരങ്ങളുണ്ട്.  

സിലിണ്ടർ കാലിബ്രേഷൻ എപ്പോൾ ചെയ്യണം? 

മൂന്നു വർഷം കൂടുമ്പോൾ സിലിണ്ടറിന്റെ മർദം താങ്ങാനുള്ള ശേഷി പരിശോധിക്കണം. ഇതിനായി നിലവിൽ ആന്ധ്ര, കർണാടക, മുംബൈ, ഡെൽഹി എന്നിടങ്ങളിലേ ടെസ്റ്റിങ് സെന്ററുകൾ ഉള്ളൂ. കേരളത്തിൽ വൈകാതെ രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു സൂചനയുണ്ട്. ഇപ്പോൾ സിലിണ്ടറുകൾ അഴിച്ചുമാറ്റി അന്യസംസ്ഥാനങ്ങളിലെ ടെസ്റ്റിങ് സെന്ററുകളിലേക്ക് അയയ്ക്കണം. അന്നേരം പെട്രോളിൽ ഓടാം. 

cng-cars-2

ഒരാഴ്ചയെടുത്തും ടെസ്റ്റ് പൂർത്തിയാകാൻ. ചെലവ് ഏതാണ്ട് 3000 രൂപയോളമാകും. കാലിബ്രേറ്റ് ചെയ്യാത്ത സിലിണ്ടറുമായി ഓടി അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ റദ്ദാകാൻ സാധ്യത യുണ്ട്. കൃത്യസമയത്തു കാലിബ്രേഷൻ ചെയ്യുക. 

കൂടുതൽ വിവരങ്ങൾക്ക് - സുരഭി ഗ്യാസ് ട്രാക്ക് ,കളമശ്ശേരി, എറണാകുളം, 9388617880

English Summary: Common Myths About CNG Question And Answers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS