ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നാണ് ഓല. എസ് വൺ, എസ് വൺ പ്രോ, എസ് വൺ എയർ എന്നീ സ്കൂട്ടറുകൾ മാത്രം ഒതുങ്ങാനല്ല ഓലയുടെ പദ്ധതി. ബൈക്ക് വിപണിയിലും ഓല പുതിയ ഉത്പന്നങ്ങൾ എത്തിക്കും. ഇതിന്റെ ആദ്യപടിയായി പുതിയ അഞ്ച് ബൈക്കുകളുടെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു.
പൂർണ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഓല ഉടൻ വിപണിയിലെത്തിക്കാൻ സാധ്യതയുള്ള വാഹനങ്ങളാണ് ഇവ. കഫേ റേസർ, ക്രൂസർ, സ്ക്രാംബ്ലർ, നേക്കഡ് ബൈക്ക് എന്നിവ അടങ്ങുന്ന അഞ്ചു ബൈക്കുകളുടെ ചിത്രങ്ങളാണ് കമ്പനി പുറത്തിറക്കിയത്.
കമ്യൂട്ടർ ബൈക്ക് സെഗ്‌മെന്റ് ലക്ഷ്യം വച്ച് വരുന്ന ഒരു മാസ് മാർക്കറ്റ് ബൈക്കും ഈ കൂട്ടത്തിലുണ്ട്. 2023 ൽ ഓല ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് ഓല സിഇഒ ഭവീഷ് അഗർവാൾ പറഞ്ഞിരുന്നു. ഇതു കൂടാതെ കൊമേഷ്യൽ വാഹന വിഭാഗത്തിലും ഓല വാഹനങ്ങളിറക്കും.
English Summary: Ola Electric Teases 5 New Electric Motorcycles