ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇവി എംജി കോമറ്റിന്റെ വരവ് വൈദ്യുത കാര്‍ വിപണിയിലെ മത്സരം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഇന്ത്യയിലെ ബജറ്റ് ഇലക്ട്രിക് കാറെന്ന വിശേഷണമുണ്ടായിരുന്ന ടാറ്റയുടെ ടിയാഗോ ഇവിക്കാണ് കോമറ്റ് പ്രധാന എതിരാളിയാവുക. എംജിയുടെ രണ്ടാമത്തെ ഇവിയായ കോമറ്റ് നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന 2 ഡോര്‍ വാഹനമാണ്. എന്തൊക്കെയാണ് കോമറ്റും ടിയാഗോ ഇവിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ.

 

വില 

MG COMET EV BROCHURE

 

Tata Tiago
Tata Tiago

കോമറ്റിന്റെ പ്രാരംഭവില 7.98 ലക്ഷം മുതലാണ്. സാധാരണക്കാരന്റെ ഇലക്ട്രിക് കാര്‍ എന്ന ടിയാഗോയുടെ വിശേഷണം ഇനി കോമറ്റിനും സ്വന്തമാണ്. ഒരൊറ്റ മോഡലിലാണ് കോമറ്റ് ഇവി പുറത്തിറങ്ങുന്നത്. കൂടുതല്‍ ആക്സസറികള്‍ക്കും ഗ്രാഫിക്‌സിനും അധിക വില നല്‍കേണ്ടി വരും. 

 

MG COMET EV BROCHURE

ഏഴ് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമായ ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത് 8.69 ലക്ഷം മുതലാണ്. 11.99 ലക്ഷം രൂപ വരുന്ന 7.2 kWh ചാര്‍ജര്‍ സഹിതമുള്ള ടിയാഗോ ഇവി ടെക് ലക്‌സ് എല്‍ആര്‍ ടിയാഗോ ഇവിയാണ് ഏറ്റവും ഉയര്‍ന്ന മോഡല്‍. 

AK_2022_11_NOV_TATA MOTORS_PVL_EVBU CORPORATE_11864185_A4 SIZE _TIAGO.EV FOR WEB SINGLE PAGE_03

 

റേഞ്ച് 

mg-comet-1

 

വില മാത്രമല്ല, റേഞ്ചും കൂടുതല്‍ ടാറ്റ ടിയാഗോ ഇവിക്കാണ്. 19.2kWH, 24kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷുകളില്‍ ടിയാഗോ ലഭ്യമാണ്. 24kWH ബാറ്ററിയുള്ള മോഡലിന് 315 കിലോമീറ്ററും 19.2kWH ബാറ്ററിയുള്ള മോഡലിന് 250 കിലോമീറ്ററുമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 8.7 മണിക്കൂര്‍ വരെയാണ് ടിയാഗോയുടെ ചാര്‍ജി‌ങ് സമയം. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ വഴി ടിയാഗോ ഇ.വി 58 മിനിറ്റില്‍ അതിവേഗം ചാര്‍ജ് ചെയ്യാനും സാധിക്കും. 

 

കോമറ്റ് ഇവിക്ക് 230 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 17.3kwh ബാറ്ററിയാണ് കോമറ്റിലുള്ളത്. 3.3kW ഓണ്‍ബോര്‍ഡ് ചാര്‍ജറില്‍ ഏഴു മണിക്കൂറില്‍ വാഹനം മുഴുവനും ചാര്‍ജാവും. ടാറ്റാ ഓട്ടോകോംപാണ് കോമറ്റിന്റെ ബാറ്ററികള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്.

 

കരുത്തും വലുപ്പവും

 

സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിക്കും കോമറ്റ് ഇവിക്കുമുള്ളത്. കോമറ്റിന് 42bhp കരുത്താണെങ്കില്‍ ടിയാഗോ ഇവിക്ക് തെരഞ്ഞെടുക്കുന്ന മോഡലിന് അനുസരിച്ച് 60bhp, 74bhp എന്നിങ്ങനെ കരുത്തില്‍ വ്യത്യാസം വരും. കോമറ്റിന് ടോര്‍ക്ക് 110Nm ആണെങ്കില്‍ ടിയാഗോ ഇ.വിക്ക് 110Nmഉം 114Nmഉം ഉണ്ട്. ടിയാഗോ ഇവിക്ക് 60 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 5.7 സെക്കന്റ് മതി. കോമറ്റ് ഇവിയുടെ പരമാവധി വേഗം 105 കിലോമീറ്റർ.

 

കോമറ്റ് ഇവിയുടെ നീളവും വീതിയും ഉയരവും യഥാക്രമം 2,974എംഎം, 1,505 എംഎം, 1,604 എംഎം എന്നിങ്ങനെയാണ്. ടിയാഗോക്ക് ഇത് 3,769എംഎം, 1,677 എംഎം, 1,536 എംഎം എന്നിങ്ങനെയാണ്. കോമറ്റിന്റെ വീല്‍ബേസ് 2,010 എംഎം ആണെങ്കില്‍ 2,400 എംഎം ആണ് ടിയാഗോയുടെ വീല്‍ ബേസ്. ഇന്ത്യയിലെ പ്രധാന ചെറുകാറായ മാരുതി ആള്‍ട്ടോയേക്കാള്‍ 471 എംഎം നീളം കുറവാണ് കോമറ്റ് ഇവിക്ക്.

 

English Summary: MG Comet EV vs Tata Tiago EV: Comparison between affordable EVs in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com