ADVERTISEMENT

ഏതൊരു വാഹനത്തിന്റേയും പ്രധാന ഭാഗമാണ് ബ്രേക്കുകള്‍. ബ്രേക്ക് പെഡലില്‍ കാല്‍ അമരുമ്പോള്‍ വാഹനത്തിന്റെ വേഗത കുറയുകയും നില്‍ക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നമ്മുടെ ഓരോ യാത്രകളും. വാഹനം നില്‍ക്കാനായി ബ്രേക്ക് പെഡലില്‍ അങ്ങേയറ്റം വരെ ചവിട്ടേണ്ടി വരുന്നുണ്ടെങ്കില്‍ പോലും അതൊരു അപായ സൂചനയാണ്. ഇതിനു പിന്നില്‍ പല കാരണങ്ങളുണ്ട്.

ബ്രേക്ക് ഫ്‌ളൂയിഡ്

വാഹനങ്ങളിലെ ബ്രേക്കിലെ നിര്‍ണായക ഘടകമാണ് ബ്രേക്ക് ഫ്‌ളൂയിഡ്. എളുപ്പത്തിലും കാര്യക്ഷമമായും ബ്രേക്ക് പ്രവര്‍ത്തിക്കുന്നതിന് ബ്രേക്ക് ഫ്‌ളൂയിഡ് നിര്‍ണായകമാണ്. ബ്രേക്ക് ഫ്‌ളൂയിഡ് ഏതെങ്കിലും കാരണവശാല്‍ നഷ്ടമായാല്‍ അത് ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. സാധാരണ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ക്ക് പ്രത്യേകിച്ച് നിറമൊന്നുമുണ്ടാവില്ല. വെളിച്ചെണ്ണയുടേയും മറ്റും കട്ടിയുള്ള ദ്രാവകമായിരിക്കും ഇത്. ഇത്തരം വസ്തുക്കളുടെ ചോര്‍ച്ച വാഹനത്തിലുണ്ടെങ്കില്‍ വിദഗ്ധ പരിശോധന നടത്തുന്നത് നന്നായിരിക്കും. 

മാസ്റ്റര്‍ സിലിണ്ടര്‍

ബ്രേക്ക് പെഡല്‍ അമര്‍ന്നു പോവുന്ന പ്രശ്‌നത്തിന്റെ മറ്റൊരു കാരണം മാസ്റ്റര്‍ സിലിണ്ടറിലുണ്ടാവുന്ന പാകപ്പിഴകളാണ്. ബ്രേക്ക് ഫ്‌ളൂയിഡ് അമര്‍ത്തി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്നത് മാസ്റ്റര്‍ സിലിണ്ടറാണ്. മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറുണ്ടെങ്കില്‍ ബ്രേക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. ബ്രേക്ക് പെഡല്‍ അസാധാരണമാം വിധം താഴേക്കു പോവാനും ഈയൊരു കാരണം മതി. 

ബ്രേക്ക് ബൂസ്റ്റര്‍

ബ്രേക്ക് പെഡല്‍ പ്രശ്‌നത്തിന്റെ മറ്റൊരു കാരണമാണ് ബ്രേക്ക് ബൂസ്റ്റര്‍. ശൂന്യമായ സ്ഥലത്ത സമ്മര്‍ദം കൂടി ചേര്‍ത്ത് ബ്രേക്ക് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നത് ബ്രേക്ക് ബൂസ്റ്റര്‍ വഴിയാണ്. ബ്രേക്ക് ബൂസ്റ്ററില്‍ തകരാറുണ്ടായാല്‍ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ടി വരും. ഇതും ബ്രേക്ക് പേഡല്‍ ചവിട്ടി പിടിക്കുന്നതിലേക്കു നയിച്ചേക്കാം. 

ഡ്രൈവിങ്

അതെ, അതും ഒരു കാരണമാണ്. ബ്രേക്ക് പെഡല്‍ അറ്റം വരെ ചവിട്ടേണ്ടി വരികയും പ്രത്യേകിച്ച് തകരാറുകളൊന്നും കണ്ടുപിടിക്കുകയും ചെയ്തില്ലെങ്കില്‍ കുറ്റം നിങ്ങളുടെയാവാം. നിങ്ങളുടെ ഡ്രൈവിങ് ശീലങ്ങളില്‍ വരുത്തുന്ന മാറ്റം കൊണ്ടു മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം സാധ്യമാവുകയുള്ളൂ. 

English Summary:

Auto Tips, How to Fix a Brake Pedal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com