ADVERTISEMENT

മാരുതിയുടെ ചെറു എസ്‍യുവി ബ്രെസയുടെ പുതിയ വകഭേദം വിപണിയിൽ. മാനുവൽ ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ ലഭിക്കുന്ന എസ്‌യുവിയുടെ എക്സ്ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെയാണ്. വിലയ്ക്ക് വാങ്ങാതെ മാസം 18300 രൂപ നൽകിയുള്ള സബ്സ്ക്രിബ്ഷൻ സ്കീമും മാരുതി ബ്രെസയ്ക്കായി ഒരുക്കിയിട്ടുണ്ട്.

brezza-price

പുറത്തിറക്കലിന് മുന്നോടിയായി പുതിയ ബ്രെസയുടെ ബുക്കിങ് മാരുതി സ്വീകരിച്ചു തുടങ്ങിയിരുന്നു. 11000 രൂപ നൽകി മാരുതി സുസുക്കി അരീന ഡീലർഷിപ്പ് വഴിയോ ഓൺലൈനായോ പുതിയ വാഹനം ബുക്ക് ചെയ്യാം.  യൂത്ത്ഫുൾ, എനർജെറ്റിക് ഡിസൈൻ, മാറ്റങ്ങൾ വരുത്തിയ മികച്ച ഇന്റീരിയർ, ഇന്റലിജെന്റ് ടെക്നോളജി, ഇലക്ട്രിക് സൺറൂഫ്, പുതിയ സ്മാർട്ട് ഹൈബ്രിഡ് കെ സീരിസ് എൻജിൻ, പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, 6 എയർബാഗുകൾ, ഇഎസ്പി എന്നിവ പുതിയ ബ്രെസയിലുണ്ട്. 

∙ കൂടുതൽ സ്പോർട്ടി, സ്റ്റൈലിഷ്

Brezza-New12

മുന്നിലും പിന്നിലുമായി ധാരാളം മാറ്റങ്ങൾ പുതിയ ബ്രെസയിലുണ്ട്. ഗ്രിൽ, ബംബർ, ഹെഡ്‌ലൈറ്റ് ഡിസൈൻ എന്നിവയിൽ പുതുമയുണ്ടാകും. റീഡിസൈൻ ചെയ്ത ക്ലാംഷെൽ സ്റ്റൈൽ ഹുഡ്, പുതിയ മുൻ ഫെൻഡറുകൾ എന്നിവയുമുണ്ട്. പുതിയ എൽഇഡി ഹെഡ് ലാംപും ടെയിൽ ലാംപുകളും ബംബറുമാണ്. ഫ്ലോട്ടിങ് റൂഫ്, ഷാർക്ക് ഫിൻ ആന്റിനയുമുണ്ട്. ഇലക്ട്രിക് സൺറൂഫുമായി ഇന്ത്യയിലെത്തുന്ന മാരുതിയുടെ ആദ്യ വാഹനവും ബ്രെസയായിരിക്കും.

∙ പുതിയ ഇന്റീരിയർ, കൂടുതൽ സ്ഥലം

Brezza-New13

നിലവിലെ ബ്രെസയിൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്റീരിയറുകളിലൊന്നാണ്. മാരുതി അത് കൂടുതൽ അപ്മാർക്കറ്റ് ആക്കുകയാണ് പുതിയ മോഡലിലൂടെ. സീറ്റുകളും ഇന്റീരിയറിലും വളരെ അധികം പുതുമകളുണ്ട്. പ്രീമിയം ലുക്കുള്ള ഡാഷ്ബോർഡും പുതിയ സെന്റർ കൺസോളും ഇൻസ്ട്രുമെന്റ് പാനലും ഫ്രീ സ്റ്റാന്റിങ് ടച്ച് സ്ക്രീനുമാണ് വാഹനത്തിന്.

Brezza-New14

 

Brezza-New6

കൂടാതെ സ്വിഫ്റ്റിലെ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീലും ലഭിച്ചിട്ടുണ്ട്. സുസുക്കി സ്മാർട്ട് പ്ലെ പ്രോ 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ. വോയിസ് അസിസ്റ്റ് അടക്കമുള്ള 40 ൽ അധികം അഡ്വാൻസിഡ് ഫീച്ചറുകളുണ്ട്.

brezza-20222

∙ കണക്ടിവിറ്റി ഫീച്ചറുകൾ

കണക്ടിവിറ്റി ഫീച്ചറുകളാണ് ബ്രെസയുടെ പ്രധാന എതിരാളികളായ സോണറ്റിനേയും വെന്യുവിനേയും വ്യത്യസ്തമാക്കുന്നത്. ഇവരോട് നേരിട്ട് മത്സരിക്കാൻ ഹൈടെക് കണക്ടിവിറ്റി ഫീച്ചറുകള്‍ പുതിയ ബ്രെസയിലുണ്ട്. റിയൽ ടൈം ട്രാക്കിങ്, ജിയോ ഫെൻസിങ്, ഫൈൻഡ് യുവർ കാർ തുടങ്ങിയ സാങ്കേതിക വിദ്യകളും പുതിയ ബ്രെസയിലുണ്ടാകും. കൂടാതെ ഹെഡ്‌ അപ് ഡിസ്പ്ലെ, വോയിസ് കമാൻഡ്, പാഡിൽ ഷിഫ്റ്റ്, വയർലെസ് ചാർജിങ്, ഫാസ്റ്റ് ചാർജിങ്, വയർലെസ് ആപ്പിൾ കാർപ്ലെ, ആൻ‍ഡ്രോയിഡ് ഓട്ടോ എന്നിവയുമുണ്ട്.

Brezza-New2

 

∙ സുരക്ഷ

 

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സ്വന്തമാക്കിയ കാറാണ് ബ്രെസ. പുതിയ മോഡലിലും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോമിലാണ് കാറിന്റെ നിർമാണം. ആറ് എയർബാഗുകൾ, ഇഎസ്പി, 360 ഡിഗ്രി ക്യാമറ റീഇൻഫോഴ്സ് ചെയ്ത സ്ട്രക്ച്ചർ തുടങ്ങി 20 ൽ അധികം സുരക്ഷാ സംവിധാനങ്ങൾ പുതിയ ബ്രസയിൽ ഒരുക്കിയിട്ടുണ്ട്.

 

English Summary: Maruti Suzuki Brezza Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com