ബുക്കിങ്ങിന് 499 രൂപ, ഒറ്റ ചാർജിൽ 130 കിലോമീറ്റർ, മനോഹര ലുക്ക്... ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ ഇവയെല്ലാമായിരുന്നു. കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ സ്റ്റാജനെ ആകർഷിച്ചതും മറ്റൊന്നുമായിരുന്നില്ല. മുൻപും ഒന്നുരണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ള ഈ പരസ്യചിത്ര സംവിധായകൻ എന്തുകൊണ്ടും ഓലയുടെ കേരളത്തിലെ ആദ്യ ഉടമയാകാൻ അർഹനാണ്. ഓലയുടെ ഉയർന്ന വകഭേദം എസ് വൺ പ്രോ എന്തുകൊണ്ടു വാങ്ങിയെന്നും എങ്ങനെയുണ്ട് സ്കൂട്ടറിന്റെ ഇതുവരെയുള്ള പ്രകടനമെന്നും മനോരമ ഓൺലൈൻ വായനക്കാരോടു പറയുകയാണ് സ്റ്റാജൻ.
HIGHLIGHTS
- ബ്രേക്കിങ്ങിന്റെ കാര്യക്ഷമത ആരെയും അമ്പരപ്പിക്കും
- 3.97 കിലോവാട്ട് ബാറ്ററിയാണ് എസ് വൺപ്രോയിൽ