വീണ്ടും വാഗൻ ആർ

HIGHLIGHTS
  • 1999 മുതൽ രണ്ടു തലമുറയിലായി 22 ലക്ഷം കാറുകൾ
  • ഹെർടെക് പ്ലാറ്റ്ഫോമാണ് പുതിയ വാഗൻ ആറിന്

WagonR Test Drive

SHARE

ഇന്ത്യയിലെ റോഡുകളിലെ നിറസാന്നിധ്യമാണ് വാഗൻ ആർ. റോഡിലേക്കിറങ്ങിയാൽ ഒരു വാഗൻ ആർ എങ്കിലും കാണാതെ തിരിച്ചു കയറാൻ പറ്റില്ല. 1999 മുതൽ രണ്ടു തലമുറയിലായി 22 ലക്ഷം കാറുകൾ. അധികം കാറുകൾക്കൊന്നും കിട്ടാത്ത സൗഭാഗ്യം. ഇപ്പോഴിതാ വിജയത്തിനു തുടർച്ചയായി മൂന്നാം തലമുറ.

wagonr-1
WagonR

∙ ജപ്പാനിലും: 1993 മുതൽ ജപ്പാനിലിറങ്ങുന്ന വാഗൻ ആർ അവിടെയും ഏറ്റവുമധികം വിൽപനയുള്ള കാറാണ്. 10 കൊല്ലം മുൻപു തന്നെ ജപ്പാനിൽ 22 ലക്ഷത്തിലധികം വാഗൻ ആറുകൾ ഇറങ്ങി. ഇപ്പോൾ 80 ലക്ഷത്തോളം കാറുകൾ ജപ്പാനിൽ ഉണ്ടെന്നാണു കണക്ക്.

wagonr-3
WagonR

∙ ടോൾ ബോയ്: വാഗൻ ആറിന്റെ വിജയ രഹസ്യം ടോൾ ബോയ് എന്നറിയപ്പെടുന്ന ഉയരമുള്ള രൂപകൽപനയാണ്. ചെറിയ ബോണറ്റും ഉയർന്ന രൂപവും ഒരു വാനിനൊപ്പം സ്ഥലസൗകര്യവും ഒതുക്കവും നൽകുന്നു. 

wagonr-4
WagonR

∙ ഇന്ത്യയ്ക്കായി: പുതു തലമുറ വാഗൻ ആർ ജപ്പാനിൽ നിന്നു പറിച്ചു നട്ട വെറുമൊരു കാറല്ല. ഇന്ത്യയ്ക്കായി ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തിയ രാജ്യാന്തര കാറാണ്. ഒപ്പം പുതിയ പ്ലാറ്റ്ഫോം, പുതിയ എൻജിനുകൾ.

wagonr-test-drive-2
WagonR

∙ ഒറ്റയ്ക്കല്ല: സുസുക്കിയുടെ ആധുനിക കാറുകളുടെ ഹെർടെക് പ്ലാറ്റ്ഫോമാണ് പുതിയ വാഗൻ ആറിന്. പുതിയ സ്വിഫ്റ്റിലും ബലേനോയിലും ഇഗ്‌നിസിലുമെല്ലാം ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം പെർഫോമൻസിനും ഇന്ധനക്ഷമതയ്ക്കും പേരുകേട്ടതാണ്. സുരക്ഷ, ഹാൻഡ്‌ലിങ്, യാത്രാസുഖം എന്നിവയാണു മറ്റു ചില മികവുകൾ.

wagonr-test-drive
WagonR

∙ വലുതായി: പഴയ മോഡലിനേക്കാൾ നീളവും ഉയരവും വീതിയുമുണ്ട്. വീതി 125 മില്ലിമീറ്ററും നീളം 56 മി.മീറ്ററും‌ം വീൽ ബേസ് 35 മി.മീറ്ററും‌ം കൂടിയത് ഉള്ളിൽ അധികസ്ഥലമായി മാറിയിട്ടുണ്ട്. പുറംകാഴ്ചയിൽ വലുപ്പക്കൂടുതൽ പ്രകടം. മനോഹരമായ ഡ്യുവൽ സ്പ്ലിറ്റ് ഹെ‍ഡ്‌ലാംപും എടുത്തു നിൽക്കുന്ന ഫോഗ് ലാംപും. പുതിയ ഗ്രില്ലും പേശിബലം തോന്നിപ്പിക്കുന്ന സൈഡ് ബോഡി ലൈനുകളും വീൽ ആർച്ചുകളും വാഗൺ ആറിനെ സുന്ദരമാക്കുന്നു.

wagonr-test-drive-4
WagonR

∙ സ്ഥലമുണ്ട്: അകത്തെ സ്ഥലസൗകര്യമാണു മറ്റൊരു ആകർഷണം. ഇത്ര ഹെഡ്‍റൂമും ലെഗ്‌സ്പെയ്സുമെല്ലാം വിഭാഗത്തിലെ വേറൊരു കാറിനും കാണില്ല. ബീജിന്റെയും ബ്ലാക്കിന്റെയും സങ്കലനം. സ്മാർട്ട്പ്ലെ സ്റ്റുഡിയോയെന്നു മാരുതി വിളിക്കുന്ന ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. മീറ്റർ കൺസോളിൽ വലിയ സ്പീഡോമീറ്ററും മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയുമുണ്ട്. സ്പോർട്ടി 3 സ്പോക്ക് സ്റ്റിയറിങ് വീല്‍. സുഖകരമായ യാത്രയ്ക്ക് അനുയോജ്യമായ സീറ്റുകൾ. വീതി കൂടിയതിനാൽ പിൻസീറ്റിൽ 3 പേർക്ക് സുഖമായി ഇരിക്കാം.

wagonr-test-drive-6
WagonR

∙ രണ്ട് എൻജിൻ: രണ്ടു പെട്രോൾ എൻജിനുകൾ. 1 ലീറ്റർ എൻജിന് 50 കിലോവാട്ട്, 1.2 ലീറ്റർ എൻജിന് 61 കിലോവാട്ട്. മാന്വലിനു പുറമെ ഓട്ടോ ഗിയർഷിഫ്റ്റ് ഗിയർബോക്സും രണ്ട് എൻജിനുകളിലും ലഭിക്കും. 1.2 ലീറ്റർ എൻജിന് 21.5 കിലോമീറ്ററും 1.0 ലീറ്റർ എൻജിന് 22.5 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

wagonr-test-drive-5
WagonR

∙ മികച്ച ഡ്രൈവ്: സിറ്റി ട്രാഫിക്കിലും ഹൈവേകളിലും മികച്ച െെഡ്രവിങ്. സീറ്റിങ് പൊസിഷൻ ഡ്രൈവറുടെ കാഴ്ച കൂട്ടുന്നു. ഉയർന്ന വേഗത്തിലും മികച്ച സ്റ്റബിലിറ്റി. നിലവാരമുള്ള ബ്രേക്കുകൾ. സുരക്ഷയ്ക്കായി എബിഎസും ഇബിഡിയും എയർബാഗുകളും. കൂടാതെ ഫ്രണ്ട് സീറ്റ്ബെൽറ്റ് റിമൈ‍ൻഡർ, സ്പീഡ് അലർട്ട് സിസ്റ്റം എന്നിവയും. 

∙ വില: 4.28 ലക്ഷം മുതൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ