മകളെ സഹായിക്കാൻ നാട്ടിൽ നിന്നെത്തിയ മലയാളി വനിത ബ്രിട്ടനിൽ മരിച്ചു

shantha
SHARE

ലണ്ടൻ∙ മകളെ സഹായിക്കാന്‍ നാട്ടില്‍ നിന്നെത്തിയ അമ്മയ്ക്കു ബ്രിട്ടനിൽ ആകസ്മിക മരണം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എത്തിയ തിരുവനന്തപുരം മടവൂര്‍ സ്വദേശിയായ ശാന്ത മാധവന്‍(68) ആണു ബെർക് ഷെയറിന് സമീപമുള്ള സ്ളവിൽ(Slough) മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥത തോന്നിയ ശാന്ത രണ്ടു ദിവസമായി ആശുപത്രി നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞപ്പോള്‍ പൊടുന്നനെ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. 

മകള്‍ സിന്ധു രാജേഷിന്റെ പ്രസവ സംബന്ധമായ സഹായത്തിനു വേണ്ടിയാണു ശാന്ത ബ്രിട്ടനിൽ എത്തിയത്. അപ്രതീക്ഷിത മരണം മുന്നില്‍ എത്തിയതോടെ മകള്‍ സിന്ധുവിനും ഭര്‍ത്താവ് രാജേഷ് റോഷനും ആശ്വാസം പകരാനുള്ള ഉള്ള ശ്രമത്തിലാണു സുഹൃത്തുക്കൾ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് അടക്കമുള്ള കാര്യങ്ങൾക്കുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ യുകെയിലെ മലയാളി സംഘടനകളും പൊതു പ്രവർത്തകരും രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ.

English Summary: Malayali woman came to Britain to help her daughter died

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS