ADVERTISEMENT

റോം ∙ പലപ്പോഴായി മോഷ്ടിച്ചു കടത്തിയ 20 മില്യൺ ഡോളർ വിലമതിക്കുന്ന അപൂർവ പുരാവസ്തുക്കൾ അമേരിക്ക ഇറ്റലിക്ക് തിരികെ നൽകി. മോഷ്ടാക്കൾ ഇറ്റലിയിൽനിന്നു കടത്തുകയും യുഎസിൽ അനധികൃതമായി വിൽക്കുകയും ചെയ്ത പുരാവസ്തു നിധികൾ തിങ്കളാഴ്ചയാണ് റോമിലെ സാംസ്കാരിക മന്ത്രാലയ ആസ്ഥാനത്ത് തിരിച്ചെത്തിയത്. 

Also read : ഋഷി സുനക് ഒളിവിൽ നിന്നു പുറത്തു വരണമെന്ന് ആംബുലൻസ് ജീവനക്കാരുടെ യൂണിയൻ ജനറൽ സെക്രട്ടറി

ന്യൂയോർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് മുൻകൈ എടുത്താണ്, ഇത്തരത്തിലുള്ള 60 പുരാവസ്തുക്കൾ തിരികെ നൽകിയത്. ഇറ്റലിയുടെ പുരാവസ്തുനഗരമായ പോംപൈയിൽ നിന്നുള്ള ഒന്നാം നൂറ്റാണ്ടിലെ അത്യപൂർവ പുരാവസ്തുക്കൾ ഉൾപ്പെടെയുള്ളവ തിരുച്ചുനൽകിയവയുടെ കൂട്ടത്തിലുണ്ട്.

stolen-artifacts-2

ഇറ്റാലിയിയൻ പൊലീസായ കരബിനിയേരിയിലെ ആർട്ട് സ്ക്വാഡും - കമാൻഡ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് കൾച്ചറൽ ഹെറിറ്റേജും ന്യൂയോർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും തമ്മിലുള്ള  ദീർഘകാലത്തെ ആശയവിനിമയത്തെ തുടർന്നാണ് പുരാവസ്തുക്കൾ തിരിച്ചുനൽകാൻ തീരുമാനമായത്. 

stolen-artifacts-3

രാജ്യത്തിന്റെ വിലമതിക്കാനാവാത്ത വസ്തുക്കളുടെ അനധികൃത കടത്തു ചെറുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും അമേരിക്കയിലേക്ക് കടത്തിയ പുരാവസ്തുക്കൾ രാജ്യത്തിനു തിരിച്ചുകിട്ടിയത് വലിയ വിജയമായി കാണണമെന്നും ഇറ്റാലിയൻ സാംസ്കാരിക മന്ത്രി ജെന്നാരോ സാംഗിയുലിയാനോ പറഞ്ഞു. 

stolen-artifacts

‌ഇറ്റാലിയൻ പുരാവസ്തു കേന്ദ്രങ്ങളിൽനിന്നു കൊള്ളയടിച്ചു വിദേശത്തേക്ക് കടത്തുകയും പിന്നീട് ആർട്ട് പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയും ചെയ്ത അപൂർവ പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കഴിഞ്ഞ വർഷം ഇറ്റലി ആരംഭിച്ചിരുന്നു. റോമിലെ നാഷണൽ റോമൻ മ്യൂസിയം ശൃംഖലയുടെ ഭാഗമായ ബാത്ത്‌സ് ഓഫ് ഡയോക്ലീഷ്യനിലെ ഒക്ടഗണൽ ഹാളിലാണ്, മ്യൂസിയം ഡെൽ ആർട്ടെ സാൽവത (മ്യൂസിയം ഓഫ് റെസ്‌ക്യൂഡ് ആർട്ട്) എന്നപേരിലുള്ള ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെ മുന്നൂറോളം എട്രൂസ്കൻ, ഗ്രീക്ക്, റോമൻ പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 

English Summary:  US returns looted ancient artifacts worth USD 20 million to Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com