ADVERTISEMENT

വിയന്ന∙ ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിഎംഎയുടെ സംഘടനാ തിരഞ്ഞെടുപ്പും ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളും വിയന്നയിലെ 23 -ാം ജില്ലയിലെ ഡോണ്‍ബോസ്കോ ഹാളില്‍ നടത്തി.

ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളില്‍ യുവജനങ്ങളും മുതിര്‍ന്നവരും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.പ്രസിഡന്റ് ഷാജൻ ഇല്ലിമൂട്ടിൽ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു.മുഖ്യാതിഥി ഫാ. തോമസ് കൊച്ചുചിറ സന്ദേശം നല്‍കി. ഫാ. ഷൈജു മേപ്പുറത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു സംസാരിച്ചു.

 

സംഘടനയുടെ പൊതുയോഗത്തില്‍ വി.എം.എ സ്ഥാപക നേതാക്കന്‍മാരില്‍ ഒരാളായിരുന്ന ഡോ. ജോസ് കിഴക്കേക്കരയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. 2023-24 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പോള്‍ മാളിയേക്കല്‍ റിട്ടേണിംഗ് ഓഫിസറായിരുന്നു. ജൂബിലി വര്‍ഷമായ 2024 ല്‍ 50–ാം വാര്‍ഷികാഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

 

സുനീഷ് മുണ്ടിയാനിക്കല്‍ (പ്രസിഡന്‍റ്), ബാബു തട്ടില്‍ നടക്കലാന്‍ (വൈസ് പ്രസിഡന്‍റ്), സോണി ജോസഫ് ചേന്നങ്കര(ജനറല്‍ സെക്രട്ടറി), റോവിൻ വിൻസൻറ് പെരേപ്പാടന്‍ (ജോ. സെക്രട്ടറി), ജിമ്മി തോമസ് (ട്രഷറര്‍), ജോബി മുരിക്കനാനിക്കല്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ആന്‍ മേരി പള്ളിപ്പാട്, ജെന്നോ താന്നിക്കല്‍ (ആര്‍ട്സ് കോഡിനേറ്റര്‍മാര്‍), രഞ്ജിത്ത് രാജശേഖരക്കുറുപ്പ് (സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി), ലിന്‍റോ പാലക്കുടി (പിആര്‍ഒ), ഫിലിപ്പ് ജോണ്‍ കുറുന്തോട്ടിക്കല്‍ (എഡിറ്റര്‍) എന്നിവരെ ഭാരവാഹികളായും രാജി ജോര്‍ജ് തട്ടില്‍, ഗീതാ ഞൊണ്ടിമാക്കല്‍, ജെന്‍സി കിടങ്ങന്‍, ബിന്ദു തെക്കുമല, അനീഷ് തോമസ്, മാനുവല്‍ തുപ്പാത്തി, റോണക് നെച്ചിക്കാട്ട് എന്നിവരെ കമ്മറ്റി അംഗങ്ങളായും ആതിര തളിയത്ത്, റീത്തിക്ക തെക്കിനന്‍, സാന്ദ്ര പയ്യപ്പിള്ളി, ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ഡൊമിനിക് മണിയന്‍ചിറ, പ്രിന്‍സ് സാബു, ഫെലിക്സ് ചെരിയാന്‍കാലായില്‍, ആനന്ദ് കോനിക്കര എന്നിവരെ യുവജന കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

വിഎംഎ ചാരിറ്റി ട്രസ്റ്റിന്‍റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെപറ്റി ചെയര്‍മാന്‍ മാത്യു കിഴക്കേക്കര വിശദീകരിക്കുകയും സഹായ സഹകരണങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സോണി ചേന്നങ്കര കൃതജ്ഞതയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com