ADVERTISEMENT

ലണ്ടൻ ∙  ബ്രിട്ടനിലെ മിൽട്ടൺ കീൻസിൽ സ്വന്തം വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മിൽട്ടൺ കീൻസിലെ നെതർഫീൽസിലെ ബ്രോഡ്‌ലാൻഡിലാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണദുരന്തം ഉണ്ടായത്.

Also read: യുകെയിലെ അധ്യാപക പണിമുടക്ക്; പങ്കെടുത്തത് പതിനായിരങ്ങൾ

വീടിന്റെ പിന്നിലെ പൂന്തോട്ടത്തിൽ വച്ചാണ് സംഭവമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടൊണ് തേംസ് വാലി പൊലീസിനോട് സഹായം തേടി വീട്ടിൽനിന്നും വിളിയെത്തിയത്. കുതിച്ചെത്തിയ പൊലീസ് അക്രമകാരിയായ നായയെ വെടിവച്ചു കൊന്നശേഷം കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇതിനോടകം ബാലിക മരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. 

ഏത് ഇനത്തിൽപെട്ട നായയാണ് ഇതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തോടനുബന്ധിച്ച് ആരുടെയും അറസ്റ്റ് ഉണ്ടായിട്ടില്ല. നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിൽ പ്രധാനമന്ത്രി ഋഷി സുനാക് ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. സമീപവാസികളെല്ലാം ഒത്തുകൂടി സമീപത്തെ പള്ളിയിൽ പ്രത്യേക പ്രാർഥന നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com