ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ നോമ്പുകാല ധ്യാനം: ഈ ആഴ്ചയിലെ സ്ഥലങ്ങളുടെ വിവരങ്ങൾ അറിയാം

lenten-retreat-smegb
SHARE

ബർമിങ്ങാം ∙ തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായി വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും പ്രൊപ്പോസഡ്‌ മിഷൻ, മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പ്രശസ്ത  വൈദികരാണ് ധ്യാനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഗ്രാൻഡ് മിഷൻ ഈ ആഴ്ച്ചാവസാനത്തിൽ തുടങ്ങി വലിയ ആഴ്ച അവസാനിക്കുന്ന രീതിയിലാണ്  ക്രമീകരിച്ചിരിക്കുന്നത്.

ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക പ്രാർഥനകളും നടന്നു വരുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  സാധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും.

99 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. വിവിധ ഇടവക, മിഷൻ കേന്ദ്രങ്ങളിൽ ഈ ആഴ്ച്ചാവസാനത്തിൽ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ ചുവടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA