ADVERTISEMENT

ലണ്ടൻ∙ പാർട്ടി ഗേറ്റ് വിവാദത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി വിസ്തരിച്ചത് മൂന്നു മണിക്കൂർ.

Read also : യുകെയിൽ നഴ്സിങ് പഠിക്കാനെത്തി, ഇന്ന് 20 മില്യൻ ടേണോവറുള്ള ബിസിനസിന്റെ ഉടമ; മലയാളിയുടെ വിജയഗാഥ

കമ്മിറ്റിയുടെ ചോദ്യങ്ങൾക്കെല്ലാം വിശദമായ ഉത്തരങ്ങൾ നൽകിയ ബോറിസ് ജോൺസൺ താൻ നിരപരാധിയാണെന്നും ഒരിക്കലും പാർലമെന്റിനെ തെറ്റിധരിപ്പിക്കാനോ പാർട്ടിയെയോ ജനങ്ങളെയോ വഞ്ചിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ആവർത്തിച്ചു. മരണം വരെ ഇതുതന്നെയാകും തന്റെ വിശ്വാസമെന്ന് ആവർത്തിച്ച ബോറിസ്, ലോക്ക്ഡൗൺ കാലത്ത് തന്റെ ഔദ്യോഗിക വസതിയിൽ നടന്ന പാർട്ടികളെ ഒരിക്കലും തെറ്റായി വ്യാഖ്യാനിച്ചില്ല. അനിവാര്യമായ ചില ഒത്തുചേരലുകൾ മാത്രമായാണു ചോദ്യം ചെയ്യലിൽ ഉടനീളം ഇവയെ എല്ലാം ബോറിസ് വിശദീകരിച്ചത്. 

സത്യം മാത്രമേ ബോധിപ്പിക്കൂ എന്നു ബൈബിളിൽ തൊട്ടു സത്യം ചെയ്ത ശേഷമായിരുന്നു ബോറിസ് കമ്മിയുടെ മുന്നിൽ മൊഴി നൽകിയത്. ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ നടന്ന പാർട്ടികളിൽ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ ചില സന്ദർഭങ്ങളിൽ ലംഘിക്കപ്പെട്ടെങ്കിലും  ഈ പാർട്ടികളെല്ലാം ജോലിസംബന്ധമായ അനിവാര്യതയായിരുന്നു എന്നാണ് ബോറിസ് വിശദീകരിച്ചത്. സർക്കാർ നിബന്ധനകൾ പാലിച്ചു തന്നെയായിരുന്ന ഇവയെല്ലാം നടന്നതെന്നാണ് താൻ കരുതിയത്. ഇവയിലൊന്നും നേരിട്ടു പങ്കെടുത്തില്ല എന്നും ബോറിസ് കമ്മിറ്റി മുൻപാകെ ബോധിപ്പിച്ചു. 

ഈ സംഭവങ്ങളെക്കുറിച്ചു നടത്തിയ പ്രസ്താവനകളിലൊന്നും പാർലമെന്റിനെ തെറ്റിധരിപ്പിച്ചിട്ടില്ല. പകരം തനിക്കു തെറ്റു പറ്റിയതായി സമ്മതിച്ച് പാർലമെന്റിൽ മാപ്പു പറയുകയാണ് താൻ ചെയ്തതെന്നും ബോറിസ് വിശദീകരിച്ചു. കമ്മിറ്റിയുടെ കണ്ടെത്തലുകൾ എതിരായാൽ പാർലമെന്റിൽ നിന്നും പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാകും മുൻ പ്രധാനമന്ത്രി ബോറിസിനെ കാത്തിരിക്കുന്നത്. 

English Summary: Boris Johnson faces parliament in official Partygate inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com