നാലു വർഷത്തിനിടെ ഋഷി സുനാക് നികുതിയടച്ചത് പത്തുലക്ഷം പൗണ്ട്

Rishi-Sunak
SHARE

ലണ്ടൻ∙  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് കഴിഞ്ഞ നാലു വർഷത്തിനിടെ നികുതിയടച്ചത് പത്തുലക്ഷം (ഒരു മില്യൻ) പൗണ്ട്. ശമ്പള വരുമാനത്തിനു പുറമേ അമേരിക്ക ആസ്ഥാനമായുള്ള ഋഷിയുടെ ഇൻവെസ്റ്റ്മെന്റ് സ്ഥാപനത്തിൽനിന്നുള്ള വരുമാനത്തിനാണ് ഇത്രയേറെ നികുതി അടയ്ക്കേണ്ടി വന്നത്.  

Read also : ബൈബിൾ തൊട്ട് സത്യം ചെയ്ത്, തെറ്റു ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോറിസ്; മുൻ പ്രധാനമന്ത്രിയെ വിസ്തരിസ്തരിച്ചത് 3 മണിക്കൂർ

കഴിഞ്ഞവർഷം പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിച്ചപ്പോൾ തന്നെ തന്റെ ആദായനികുതി റിട്ടേൺ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഋഷി വ്യക്തമാക്കിയിരുന്നു. ഭാര്യ അക്ഷത മൂർത്തിയുടെ ഇന്ത്യയിലെ വരുമാനങ്ങൾക്ക് നികുതി അടയ്ക്കാതിരുന്നത് വിവാദമാകുകയും പിന്നീട് നിയമപരമായി അത് അടയ്ക്കേണ്ട ബാധ്യതയില്ലെങ്കിലും വൻതുക നികുതിയടച്ച് വിവാദങ്ങൾ അവസാനിപ്പിക്കുകയും  ചെയ്തത് വലിയ വാർത്തയായിരുന്നു. ബോറിസ് മന്ത്രിസഭയിൽ ഋഷി ചാൻസിലർ പദവി അലങ്കരിക്കവേയായിരുന്നു ഈ വിവാദം ഉയർന്നത്. 

ബ്രിട്ടീഷ് പാർലമെന്റിലെ ഏറ്റവും സമ്പന്നനായ അംഗങ്ങളിൽ ഒരാളാണ് ഋഷി സുനാക്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളിൽ ഇത് എപ്പോഴും വിഷയവുമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് നികുതി റിട്ടേണിന്റെ വിവരങ്ങൾ ഋഷി പരസ്യമാക്കിയത്. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 1.9 മില്യൺ പൌണ്ടിന്റെ വരുമാനമാണ് ഋഷിയ്ക്കുള്ളത്. 

English Summary: UK PM Rishi Sunak paid over 1 million pounds in tax over last three financial years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA