ADVERTISEMENT

ലണ്ടൻ ∙ ലിവർപൂളിനു സമീപം റെക്സ് ഹാം രൂപതയിലെ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ഫാ. ഷാജി തോമസ് പുന്നാട്ട് (51) ആണ് മരിച്ചത്. റെക്സ്ഹാം രൂപതയിലെ ടൈവിനിലുള്ള ഔർ ലേഡി ഹെൽപ് ഓഫ് ക്രിസ്ത്യൻ പള്ളിയിലെ വികാരിയായിരുന്നു ഫാ. ഷാജി. ടൈവിന് അടുത്തുതന്നെയുള്ള മഹല്ലത്ത് ദേവാലയത്തിന്റെയും ചുമതല ഫാ. ഷാജിക്കായിരുന്നു. 

മഹല്ലത്ത് ദേവാലയത്തിലെ കുർബാനയ്ക്ക് വൈദികൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോണിലും മറുപടി ലഭിക്കാതിരുന്നതിനെത്തുടർന്ന് റെക്സാം രൂപതാ ബിഷപ്പ് പീറ്റർ ടെവിൻ തന്നെയാണ് ദേവാലയത്തിലെത്തി അന്വേഷണം നടത്തിയത്. ഉടൻ അത്യാഹിത വിഭാഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം മൃതദേഹം ഇപ്പോൾ അബർമിസ്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടം പരിശോധനാ റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം അറിയാനാകൂ. ഹൃദയാഘാതം ആയിരിക്കാം എന്നാണ് അനുമാനം.  

shaji

23 വർഷം മുമ്പായിരുന്നു ഫാ. ഷാജി വൈദികനായത്. കഴിഞ്ഞ 16 വർഷമായി വെയിൽസിലെ വിവിധ ദേവാലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഫാദർ ഷാജിയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. സഹോദരി സിസ്റ്റർ ഡോ. ബെറ്റി തോമസും സഹോദരനുമാണ് നാട്ടിലുള്ള അടുത്ത ബന്ധുക്കൾ. സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ  ബന്ധുക്കളുമായി ആലോചിച്ചശേഷം തീരുമാനിക്കും. ബ്രിട്ടനിൽതന്നെ സംസ്കാരം നടത്താനാണ് സാധ്യതയേറെ. 

ഫാ. ഷാജിയുടെ അടുത്ത സുഹൃത്തും യുക്മ നാഷനൽ ജോയിന്റ് സെക്രട്ടറിയുമായ പീറ്റർ താണോലിൽ പള്ളിയിലും ആശുപത്രിയിലുമെത്തി നടപടികൾ ഏകോപിപ്പിച്ചു.   

English Summary: Fr Shaji Punnattu died in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com