ADVERTISEMENT

ലണ്ടൻ ∙ ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം ശനിയാഴ്ച നടക്കുമ്പോൾ മികവുറ്റ ചിത്രങ്ങൾ എവിടെ നിന്നു ലഭിക്കും എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു ‘ദ് റോയൽ ഫൊട്ടോഗ്രഫർ' ടിം റൂക്ക്. ബ്രിട്ടീഷ് രാജകുടുംബത്തിലെ ആസ്ഥാന ഫൊട്രോഗ്രഫർമാരിൽ ഒരാളാണ് ടിം റൂക്ക്‌. രാജകുടുംബത്തോടൊപ്പം എല്ലാ രാജ്യങ്ങളും സന്ദർശിക്കാനും അവരുടെ പ്രധാനപ്പെട്ട എല്ലാ പരിപാടികള്‍ പകർത്താനും അനുവദിക്കപ്പെട്ട ആളാണ് റൂക്ക്. രാജകുടുംബാംഗങ്ങളുടെയെല്ലാം ചിത്രങ്ങൾ ഹാർഡ് ഡിസ്ക്കിൽ നിധിപോലെ സൂക്ഷിക്കുന്നതും റൂക്കാണ്.

Read Also: കിരീടധാരണ ചടങ്ങ് ആഘോഷമാക്കാൻ ബ്രിട്ടൻ; കൗതുകത്തോടെ മലയാളികളും

റോയൽ ഫൊട്ടോഗ്രഫി ടീമിൽ ഒരുപാട് പേർ ഉണ്ടെങ്കിലും ഇത്തവണ ചാൾസ് രാജകുമാരന്റെ കിരീട ധാരണം നടക്കുമ്പോൾ വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ ചിത്രത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് റൂക്കിനെയാകും. 30 വർഷമായി രാജകുടുംബത്തോടൊപ്പം നിന്ന് ഷട്ടർ സ്റ്റോക്കിനായി ചിത്രം പകർത്താൻ അപൂർവ്വ അവസരം കിട്ടിയിട്ടുള്ള റൂക്കിനാകും മറ്റാരേക്കാളും ചാൾസിന്റെ കിരീടധാരണ ചടങ്ങിനെക്കുറിച്ച് അറിയുവാൻ കഴിയുക. കാരണം ലോകം ഉറ്റുനോക്കുന്ന വ്യത്യസ്ത ചിത്രങ്ങൾ പകർത്തേണ്ടത് ടിം റൂക്കിന്റെ മുഖ്യ ചുമതലകളിൽ ഒന്നാണ്.

ചാൾസിന്റെ കിരീടധാരണത്തിന് ‘ഒരു രാജകീയ സംഭവത്തിൽ പൊതുജനം പ്രതീക്ഷിക്കുന്ന എല്ലാ ആഡംബരവും പ്രാധാന്യവും’ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 1991 മുതൽ രാജകുടുംബത്തോടൊപ്പം തുടരുന്ന റൂക്ക് പകർത്തിയ ചിത്രങ്ങൾ ഇതിനോടകം ലോക മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.

ടിം റൂക്ക് പകർത്തിയ ചിത്രങ്ങൾ കാണാം

English Summary: Royal Photographer Tim Rooke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com