നഴ്സുമാരെ ചാക്കിട്ടു പിടിക്കാൻ "ഗോൾഡൻ ഹലോ" പദ്ധതി; £4,500 വരെ ബോണസ്

uk-nurses
SHARE

ലണ്ടൻ∙ നഴ്സിംങ് മേഖലയിലെ ആൾക്ഷാമവും ശമ്പളവർധനയ്ക്കായുള്ള  സമരപ്രതിസന്ധിയും മറികടക്കാൻ നഴ്സുമാർക്ക് "ഗോൾഡൻ ഹെലോ" പദ്ധതി പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ. 4500 പൗണ്ട് വരെ ബോണസ് പേയ്മെന്റും 8000 പൗണ്ടുവരെ റീലൊക്കേഷൻ പാക്കേജും പ്രഖ്യാപിച്ചാണ് ട്രസ്റ്റുകൾ വിദഗ്ധരായ നഴ്സുമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങുന്നത്. 

Read Also: എട്ടാമതും അച്ഛനാകാനൊരുങ്ങി മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ചെഷയർ ആന്റ് വിരാൾ പാർട്ണർഷിപ്പാണ് മെന്റൽ ഹെൽത്ത്, ലേണിംങ് ഡിസെബിലിറ്റി ടീമിനൊപ്പം ചേരുന്ന നഴ്സുമാർക്ക് 4500 പൗണ്ട് ജോയിനിങ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഇൻസ്റ്റാൾമെന്റുകളായാകും ഈ പേയ്മെന്റ് നൽകുക. ജോലി സ്വീകരിക്കുമ്പോൾ 1500 പൗണ്ട് നൽകും. ഒരു വർഷത്തിനു ശേഷം അടുത്ത 1500 പൗണ്ടും രണ്ട് വർഷത്തിനുശേഷം മൂന്നാം ഗഡുവും നൽകും. 

ആറു മാസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചാൽ ലഭിച്ച തുക മുഴുവനും തിരിച്ചു നൽകണം. ഒരുവർഷമെങ്കിലും ജോലി ചെയ്താൽ തുകയുടെ പകുതി മടക്കി നൽകി പിരിയാം. 40 മൈൽ ദുരത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും ഇത്തരത്തിൽ ജോലിക്കെത്തുന്നവർക്ക് 8000 പൗണ്ടിന്റെ റീലൊക്കേഷൻ പാക്കേജും ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലീഡ്സ് ആന്റ് യോർക്ഷെയർ പാർട്ണർഷിപ്പാണ് ഇത്തരത്തിൽ ഗോൾഡൻ ഹലോ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ട്രസ്റ്റ്. മെന്റൽ ഹെൽത്ത് ലേണിംങ് ഡിസെബിലിറ്റി ടീമിലേക്ക് എത്തുന്നവർക്ക് 1000 പൗണ്ടാണ് ഇവരുടെ ഗോൾഡൻ ഹലോ ഓഫർ. 

ഹംബർ ടീച്ചിംങ് എൻഎച്ച്എസ് ഫൌണ്ടേഷൻ ട്രസ്റ്റാണ് ഗോൾഡൻ ഹലോ സ്കീമുമായി നഴ്സുമാര തേടുന്നവരിൽ മറ്റൊന്ന്. ഏതു വിഭാഗത്തിലേക്കും പുതുതായി എത്തുന്ന ബാൻഡ് - 5 നഴ്സുമാർക്ക് 3000 പൗണ്ടിന്റെ ബോണസ് പാക്കേജാണ് ഇവർ വെബ്സൈറ്റിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. കേംബ്രിഡ്ജ്, എസെക്സ്, ഹെഡ്ഫോർഡ്ഷെയർ എന്നിവിടങ്ങളിലെ എൻഎച്ച്എസ് ട്രസ്റ്റുകളും സമാനമായ രീതിയിലുള്ള വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. 

വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റ് മെന്റൽ ഹെൽത്ത് നഴ്സുമാർക്ക് ആദ്യവർഷം തന്നെ 3000 പൗണ്ട് ലഭിക്കുന്ന ആകർഷകമായ ഗോൾഡൻ ഹെലോ പാക്കേജാണ് നൽകുന്നത്. കഴിഞ്ഞവർഷം സമാനമായ രീതിയിൽ ചില പ്രൈവറ്റ് ഹോസ്പിറ്റലുകളും കെയർഹോമുകളും നഴ്സുമാർക്ക് ഹോൾഡൻ ഹെലോ പദ്ധതിയുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ എൻ.എച്ച്.എസ് ആദ്യമായാണ് ഇത്തരത്തിൽ നഴ്സിംങ് ക്ഷാമം പരിഹരിക്കാൻ കുറുക്കുവഴി തേടുന്നത്. 

English Summary: nhs foundation in england announce golden hello scheme for nurses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS