ഹാംപ്‌ഷെയർ സെന്റ് മാര്‍ക്‌സ് ക്‌നാനായ പള്ളിയിൽ വി. മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ 28 ന്
Mail This Article
ഹാംപ്ഷെയർ ∙ വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തിൽ സ്ഥാപിതമായ സെന്റ് മാര്‍ക്‌സ് ക്‌നാനായ പള്ളിയിലെ ഓര്‍മ പെരുന്നാള്‍ മേയ് 28 ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കും. ഉച്ചയ്ക്ക് 1.15 ന് കൊടി ഉയർത്തൽ, 1.30 ന് പ്രഭാത പ്രാർഥന, 2 മണിക്ക് ഫാ. എൽദോസ് കൗങ്ങമ്പിള്ളിൽ (ലണ്ടൻ) മുഖ്യകാര്‍മികനാകുന്ന കുർബാന, 3 മണിക്ക് മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും.
തുടർന്നു വൈകിട്ട് 4 മണിക്ക് റാസ, 4.30 ന് സ്‌നേഹ വിരുന്ന്, 5.30 ന് ഹാർവെസ്റ്റ് ഫെസ്റ്റിവൽ, 6.30 ന് ആശിര്‍വാദം എന്നിവ ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാന, റാസ, മധ്യസ്ഥ പ്രാർഥന എന്നിവ ഉൾപ്പടെയുള്ള എല്ലാ പെരുന്നാള്‍ ചടങ്ങുകളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. നിധിൻ സണ്ണി വള്ളപ്പുരയ്ക്കൽ, ഇടവക ട്രസ്റ്റി എബിമോൻ ജേക്കബ്, സെക്രട്ടറി ജോമോൻ എബ്രഹാം എന്നിവർ അറിയിച്ചു.
വിശുദ്ധ കുർബാന എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് നടക്കുന്നത്. ഹാംപ്ഷെയർ, ബേസിങ്സ്റ്റോക്ക് തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളായ റെഡിങ്, ന്യൂബറി, സ്വിണ്ടൻ, ആൽഡർഷോട്, സൗത്താംപ്ടൺ, ബോൺമൗത്ത്, പോർട്സ്മൗത്ത് എന്നിവിടങ്ങളിലും താമസിക്കുന്ന ക്നാനായ സമുദായ അംഗങ്ങളാണ് സെന്റ് മാര്‍ക്‌സ് ക്‌നാനായ പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത്.
വിവരങ്ങൾക്ക്:-
• എബിമോൻ ജേക്കബ്(ട്രസ്റ്റി) - +447577738234
• ജോമോൻ എബ്രഹാം(സെക്രട്ടറി) - +447944397832
ദേവാലയത്തിന്റെ വിലാസം:
St. Mark's Church, Homesteads Road, Kempshot, Basingstock, Hampshire RG22 5LQ