ADVERTISEMENT

എയ്‌ൽസ്‌ഫോർഡ്∙  പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട്  നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മേയ് 27  ശനിയാഴ്ച നടത്തുന്ന ആറാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജനുകളാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. 

തീർഥാടനത്തിന്റെ ഒരുക്കത്തിന്റെ ഭാഗമായി മേയ് 24, 25, 26 തിയതികളിൽ ഓൺലൈൻ മരിയൻ കൺവൻഷൻ നടത്തപ്പെടുന്നു. വൈകിട്ട് 6 മണി മുതൽ 7.30 വരെ ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന കൺവൻഷനിൽ ജപമാല, മരിയൻ സന്ദേശം, മരിയൻ ഡിവോഷൻ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ, റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്  എന്നിവർ മരിയൻ സന്ദേശം നൽകും. റവ. ഫാ. ജെബിൻ പത്തിപറമ്പിൽ, റവ. സിസ്റ്റർ ആൻ മരിയ എസ്എച്ച്, ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ മരിയൻ ഡിവോഷൻ നയിക്കും. സൂമിലും രൂപതയുടെ ഓൺലൈൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും പ്രാർഥന ശുശ്രൂഷകൾ തത്സമയം ലഭ്യമാണ് (https://www.youtube.com/csmegb). 

മേയ് 27 ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേർച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തുടർന്ന് 1.30 നു ആഘോഷമായ കുർബാന, 3.30 നു ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയൻ ഡിവോഷൻ, 4.45 നു സമാപനം, സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീർഥാടനത്തിന്റെ സമയക്രമം. തീർഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവയ്ക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും കാറുകളും കോച്ചുകളും പാർക്ക് ചെയ്യുവാൻ വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. 

കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോഓർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ട്രാൻസ്‌പോർട്ട്, സ്പെഷ്യൽ നീഡ് എന്നിവക്കും കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക. ഷിജു (07897642951) , അനൂപ് (07823344484), മനോഷ് (07720253801), ബിനു (07720260194), ജാൻസി (07944612105) 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com