സമീക്ഷ യുകെ പ്രതിനിധി സമ്മേളനം പീറ്റർബോറോയിൽ നടന്നു
Mail This Article
ലണ്ടൻ ∙ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പീറ്റർബൊറോ ഇന്നസന്റ് നഗറിൽ നടന്നു. ശനിയാഴ്ച്ച സമീക്ഷ നാഷനൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതകയുയർത്തി തുടങ്ങിയ സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പളളിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉദ്ടഘാനം ചെയ്തു. സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ് ഭാസ്കർ പുരയിൽ അനുശോചന പ്രമേയം അവതരിച്ചു.
സെക്രട്ടറിക്കുവേണ്ടി ജോ.സെക്രട്ടറി ചിഞ്ചു സണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പർ ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി.
നാഷനൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന മോൻസി തൈക്കൂടനെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ആദരിച്ചു. സമീക്ഷയുടെ ദീർഘകാല പ്രവർത്തകനും, പ്രതിസന്ധി ഘട്ടങ്ങളിൽ സമീക്ഷയെ മുന്നോട്ട് നയിക്കാൻ ശക്തമായി നിലകൊള്ളുകയും ചെയ്ത മോൻസി സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന്വിടവാങ്ങൽ പ്രസംഗത്തിൽ ഉറപ്പു നൽകി. നാഷനൽ സെക്രട്ടറിയേറ്റംഗം ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു