കേളി പൊന്നോണം 2023 ടിക്കറ്റ് വിൽപ്പന കിക്ക് ഓഫ് ചെയ്തു

keli
SHARE

സൂറിക്ക് ∙ സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സംസ്കാരിക സംഘടന ആയ കേളിയുടെ ജൂബിലി ഓണാഘോഷത്തിന്റെ ടിക്കറ്റ്  വിൽപന ആരംഭിച്ചു.  ടിക്കറ്റ്  റൈഫൈസൻ ബാങ്ക് റീജനൽ മാനേജർ ക്രിസ്റ്റ്യാനോ  ഡാർബറെക്ക്  നൽകി കൊണ്ട് പ്രസിഡന്റ് ടോമി വിരുത്തിയേൽ ഉദ്ഘാടനം നിർവഹിച്ചു. കേളിയുടെ സിൽവർ ജൂബിലി ആഘോഷം ആണ് സെപ്റ്റംബർ 9 ന് സൂറിക്കിൽ  നടക്കുക. വിവിധ കലാവിരുന്നുകളും ഓണസദ്യയും ഒരുക്കും. മലയാളത്തിന്റെ പ്രശസ്തരായ കലാകാരികളും കലാകാരൻമാരും അണിനിരക്കുന്ന കലാസന്ധ്യ, കൊറിയോഗ്രാഫർ ജോർജ്  സംവിധാനം ചെയ്യുന്ന സ്വിറ്റ്സർലൻഡിലെ 180  കലാപ്രതിഭകൾ ഒരുക്കുന്ന ഓപ്പണിങ് പ്രോഗ്രാം എന്നിവ ഉണ്ടായിരിക്കും. 

നിരവധി യുവതികൾ ചേർന്ന് മെഗാ തിരുവാതിരയും ഒരുക്കും. സൂറിക്കിലെ ഏറ്റവും വലുതും നൂതനവുമായ  ബുലാഹ് സിറ്റി ഹാളിലാണ്  ജൂബിലി ആഘോഷവും പൊന്നോണവും നടക്കുന്നത്  എഴുന്നോറോളം വാഹനങ്ങൾക്കുള്ള  പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും.  നൂറോളം  കേളി വോളന്റിയേഴ്സ് നൽകുന്ന സൗജന്യസേവനമാണ്  കേളിയുടെ നട്ടെല്ല്. കേളി കുടുംബാംഗങ്ങൾ  തന്നെ ഒരുക്കുന്ന രുചിയേറുന്ന ഓണസദ്യ, ലൈവ് ആയി വിളമ്പുന്ന രുചി ഭേദങ്ങളുടെ സ്നാക്ക്സ് കോർണർ (കിയോസ്ക്) ഇവയെല്ലാം കേളി ജൂബിലിപൊന്നോണത്തിന്റെ പ്രത്യേകതകളായിരിക്കും. 

യൂറോപ്പിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളിയുടെ പ്രോഗ്രാമുകളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യസേവനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. സുമനസ്സുകളായ സ്വിസ് മലയാളികളാണ് കേളി പ്രോഗ്രാമുകൾ വിജയിപ്പിക്കുന്നതും ചാരിറ്റിക്ക് നെടും തൂണായി നിൽക്കുന്നതും.  കോടിക്കണക്കിന് രൂപയുടെ സാമൂഹ്യസേവനം വിവിധ പദ്ധതികളിലൂടെ ചെയ്ത സംഘടനയും കൂടിയാണ് കേളി സ്വിറ്റ്സർലൻഡ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS