യൂറോ മില്യൻസ് നറുക്കെടുപ്പ്; 1146 കോടി സമ്മാനം, അജ്ഞാതനായി ഭാഗ്യവാൻ

euro-millions
SHARE

ലണ്ടൻ ∙ വെള്ളിയാഴ്ച നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റു പോയ ടിക്കറ്റിന് 111.7 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി അധികൃതർ അറിയിച്ചു. ഏകദേശം 1146 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാൽ സമ്മാനം ആർക്കെന്ന വിവരം ലോട്ടറി വകുപ്പിന് ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാൻ വിജയിക്ക് നിർദ്ദേശിക്കാം.

യുകെ കൂടാതെ അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, അയർലൻഡ്, ഐൽ ഓഫ് മാൻ, ലിച്ചെൻസ്റ്റീൻ, ലക്സംബർഗ്, മൊണാക്കോ, പോർച്ചുഗൽ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. യൂറോ മില്യന്‍സ് ജാക്ക്‌പോട്ടിൽ 100 ​​മില്യനിലധികം നേടുന്ന പതിനെട്ടാമത്തെ ആളാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെ വിജയിച്ചത്. ലക്കി സ്റ്റാർസ് 10 ഉം 11 ഉം ഉള്ള 03, 12, 15, 25, 43 തുടങ്ങിയ നമ്പരുകൾക്കാണ്  ജാക്ക്പോട്ട് തുക നേടാനായത്.

euro-millions1

കഴിഞ്ഞ ദിവസം ടിക്കറ്റ് എടുത്തവർ പരിശോധിച്ച് വിജയിച്ചതായി കരുതുന്നുവെങ്കിൽ യുകെ നാഷനൽ ലോട്ടറി വകുപ്പിനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് പ്രകാരം ഇംഗ്ലണ്ട് ഫുട്ബോൾ താരം ഹാരി കെയ്ൻ (51 മില്യൻ പൗണ്ട്), ഹാരി പോട്ടർ നടൻ ഡാനിയൽ റാഡ്ക്ലിഫ് (92 മില്യൻ പൗണ്ട്), പോപ്പ് ഗായിക ദുവാ ലിപ (75 മില്യൻ പൗണ്ട്) എന്നിവരെക്കാൾ സമ്പാദ്യമുള്ളവരായി മാറും ഇന്നലത്തെ വിജയി. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില.

എല്ലാ തവണയും ഇത്രത്തോളം ഉയർന്ന തുക ലഭ്യമാകില്ല. ചിലപ്പോഴൊക്കെ വിജയി ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ വിജയി ഇല്ലാതെ പോകുന്ന നറുക്കെടുപ്പിലെ സമ്മാന തുക കൂടി ചേർത്താണ് ഓരോ തവണയും നറുക്കെടുപ്പ് നടക്കുക. കഴിഞ്ഞ വർഷം ജൂലൈയിൽ യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ 195 മില്യൻ പൗണ്ടിന്റെ (ഏകദേശം 1720 കോടി ഇന്ത്യൻ രൂപ) റെക്കോർഡ് ജാക്ക്പോട്ട് വിജയി നേടിയിരുന്നു.

കഴിഞ്ഞ വർഷം മേയിൽ 184 മില്യൻ പൗണ്ട്  (ഏകദേശം 1623 കോടി രൂപ) യുകെ സ്വദേശികളായ ജോ, ജെസ് എന്നിവർക്ക് ലഭിച്ചിരുന്നു. സമ്മാനം നേടിയ വിവരം പൊതുജനങ്ങളുമായി അവർ പങ്കുവച്ചിരുന്നു. എന്നാൽ 195 മില്യൻ പൗണ്ട് ലഭിച്ച വ്യക്തി പേരുവിവരങ്ങൾ പുറത്തുവിടാൻ അനുവദിച്ചിരുന്നില്ല. ഇങ്ങനെ ഉള്ളവരുടെ പേര് വിവരങ്ങൾ രഹസ്യമായി തന്നെയാണ് ലോട്ടറി വകുപ്പ് സൂക്ഷിച്ചിട്ടുള്ളത്.

English Summary:  UK euromillions ticket holder wins 111.7 million pound

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS