ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു
Mail This Article
ബര്‍ലിന്‍∙ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന്തുണ വര്‍ധിപ്പിക്കുന്നതായി സൂചന. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിയുടെ (എ.എഫ്.ഡി) പിന്തുണ റെക്കോഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഇതില്‍ ആശങ്കാകുലരാണ്.
Read also : കൊലപാതകം നടന്ന് ആറ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി അജ്മാൻ പൊലീസ്; പിടികൂടിയത് അൽ കരാമ മേഖലയിൽ നിന...
18 ശതമാനം പേരുടെ പിന്തുണയാണ് എഎഫ്ഡിക്ക് ഇപ്പോഴുള്ളത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളതും ഇത്രയും പിന്തുണ മാത്രം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25.7 ശതമാനം പേരുടെ പിന്തുണയാണ് എസ് പി ഡിക്കു ലഭിച്ചത്. എ എഫ് ഡിക്ക് അന്നു കിട്ടിയത് 10.3 ശതമാനം വോട്ടും. ഇതിലാണിപ്പോള്‍ കാര്യമായ വ്യത്യാസം വന്നിരിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ മുതിര്‍ന്ന നേതാവ് നോര്‍ബെര്‍ട്ട് റോട്ട്ജെന്‍ പറഞ്ഞു. മേയ് 30, 31 തീയതികളില്‍ 1302 വോട്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ സി ഡി യുവിന് 29 ശതമാനം പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അസംതൃപ്തിയാണ് അഭിപ്രായ സര്‍വേകളില്‍ പ്രതിഫലിക്കുന്നതെന്ന് റോട്ട്ജെന്‍ പറഞ്ഞു.
English Summary : The right front is regaining influence in Germany