ആയുധ ഇടപാടിനായി ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍

defense
SHARE

ബര്‍ലിന്‍∙ സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ് ഇന്ത്യയിലെത്തി. സന്ദർശനത്തിന്‍റെ ഭാഗമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി ബോറിസ് പിസ്റേറാറിയസ് കൂടിക്കാഴ്ച്ച നടത്തി. ആയുധ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഇരുപ്രതിരോധമന്ത്രിമാരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ–പസഫിക് മേഖലയിലെ ജർമ്മനിയുടെ തന്ത്രപ്രധാനമായ പങ്കാളികളിലൊന്നാണ് ഇന്ത്യയെന്ന് ന്യൂഡല്‍ഹിയില്‍ പിസ്റേറാറിയസ് പറഞ്ഞു. 

Read Also: ബ്രിട്ടനിൽ കണ്ടെത്തിയ കൊത്തു പണികളോട് കൂടിയ മരക്കഷണം 6000 വർഷം പഴക്കമുള്ളത്...

ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ  ഐഎന്‍എസ് വിക്രാന്തിന്റെ പ്രവർത്തനങ്ങളെ പിസ്റേറാറിയസ് പ്രശംസിച്ചു. ഇന്ത്യ–പസഫിക് മേഖലയിലെ സൈനിക സഹകരണം ശക്തിപ്പെടുന്നതിനും ജർമ്മനി താത്പര്യം പ്രകടിപ്പിട്ടിട്ടുണ്ട്. ഇതിനായുള്ള സുരക്ഷാ നയത്തിൽ തുടർന്ന് ചർച്ചകൾ നടക്കും.

‘‘സങ്കീര്‍ണ്ണമായ നടപടിക്രമങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ജര്‍മ്മന്‍ ആയുധ കമ്പനികളില്‍ നിന്ന് ഇന്ത്യയ്ക്ക് ആയുധങ്ങൾ വാങ്ങുന്നതിന് ഇനി സാധിക്കും. ഇതുവരെ, ജര്‍മനി ഉള്‍പ്പെടുന്ന ഫെഡറല്‍ സെക്യൂരിറ്റി കൗണ്‍സിലിന് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിക്ക്  അനുമതി നല്‍കിയിരുന്നത്. ഇതിന് മാറ്റം വരുത്തും. 

ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സൈനിക സഹകരണത്തിനുള്ള സാധ്യതയും പിസ്റേറാറിയസ് തള്ളികളഞ്ഞില്ല.  ജപ്പാനും ഓസ്ട്രേലിയയും ആയുധ ഇടപാടുകള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. കാരണം അവര്‍ മൂന്നാം രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നില്ല.  നാറ്റോ പങ്കാളികളുമായി തുല്യമായ നിലയിലാണ്. ’’ –  പിസ്റേറാറിയസ് ചൂണ്ടിക്കാട്ടി. 

സംയുക്ത നാവിക അഭ്യാസം 

‘‘ഇരുരാജ്യങ്ങളും അടുത്തവർഷം സംയുക്ത നാവിക അഭ്യാസം നടത്താനുള്ള ആലോചനയുണ്ട്. ഇന്ത്യയിലെ എല്ലാ സായുധ സേനകളുമായി വിവിധ പ്രതിരോധ കരാറുകൾക്ക് ശ്രമം നടത്തുന്നുണ്ട്.  ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ടികെഎംഎസില്‍ നിന്ന് ആറ് അന്തര്‍വാഹിനികള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് ഉള്‍പ്പെടുന്നയുള്ള വൻ ആയുധ ഇടപാടിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്’’– പിസ്റേറാറിയസ് അറിയിച്ചു. 

ഇന്ത്യയിലെ അന്തർവാഹിനികളിൽ ജർമ്മനിക്ക് താത്പര്യമുണ്ട്. കരാറിനുള്ള ശ്രമം നടത്തും.  ജര്‍മന്‍ കമ്പനി പ്രതിനിധി സംഘം സന്ദർശനത്തിൽ അണിചേരുന്നുണ്ട്. പിസ്റേറാറിയസിന്റെ അഭിപ്രായത്തില്‍, നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ശേഖരത്തിന്റെ 60 ശതമാനവും റഷ്യന്‍ ആയുധങ്ങളാണ്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഇന്ത്യ  സന്ദര്‍ശിക്കുന്നത്. ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള  പ്രതിരോധ സഹകരണം സാധ്യത വിപുലമാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അറിയിച്ചു.  നാളെ പിസ്റേറാറിയസ് തുറമുഖ നഗരമായ മുംബൈയിലേക്ക് പോകും. കപ്പല്‍ശാലയും സന്ദര്‍ശിക്കുന്നുണ്ട്.

English Summary: German Defense Minister in India for Arms Deal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS