ബ്രിട്ടനിൽ കണ്ടെത്തിയ കൊത്തു പണികളോട് കൂടിയ മരക്കഷണം 6000 വർഷം പഴക്കമുള്ളത്
Mail This Article
ബെർക്ക്ഷെയർ∙ ബ്രിട്ടനിലെ ബെർക്ക്ഷെയറിന് സമീപം ബോക്‌സ്‌ഫോർഡിൽ കണ്ടെത്തിയ കൊത്തു പണികളോട് കൂടിയ മെസോലിത്തിക്ക് മരക്കഷണം 6000 വർഷം പഴക്കമുള്ളത്.
Read also : കെയർ അസിസ്റ്റന്റുമാർക്ക് കൂടുതൽ ശമ്പളം നൽകണം; 'യൂണിസൻ' എൻഎച്ച്എസ് ട്രസ്റ്റുകളിൽ പ്രചാരണം ആരംഭിച്ചു
നാല് വർഷം മുൻപ് നിർമ്മാണ പദ്ധതിക്കിടെ കണ്ടെത്തിയ അലങ്കാരമായി കൊത്തിയെടുത്ത മരക്കഷണം ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന കണ്ടെത്തലുകളിൽ ഒന്നായി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യശിലായുഗ കാലഘട്ടത്തിൽ നിന്ന് കണ്ടെത്തിയ രണ്ടാമത്തെ മര കൊത്തുപണിയാണ്. കണ്ടെത്തിയ മരക്കഷണം പോർട്ട്സ്മൗത്തിലെ ഫോർട്ട് കംബർലാൻഡിൽ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്. പിന്നീട് ന്യൂബറിയിലെ വെസ്റ്റ് ബെർക്ക്ഷയർ മ്യൂസിയത്തിൽ പൊതു ജനങ്ങൾക്കായി പ്രദർശിപ്പിക്കും.
അടിത്തറ പാകാൻ കുഴിച്ച കിടങ്ങിന്റെ അടിയിൽ നിന്നാണ് മരക്കഷണം കണ്ടെത്തിയത്. ഭൂവുടമയായ ഡെറക് ഫോസെറ്റ് നാല് വർഷം മുമ്പ് തടി കണ്ടെത്തിയപ്പോൾ ഹിസ്റ്റോറിക് ഇംഗ്ലണ്ട്, ബോക്സ്ഫോർഡ് ഹിസ്റ്ററി പ്രോജക്റ്റ് എന്നിവയുടെ അധികൃതരെ അറിയിക്കുക ആയിരുന്നു. തുടർന്നു അവർ നടത്തിയ പരിശോധനയിൽ ആണ് മരക്കഷണത്തിന്റെ പഴക്കം ബോധ്യപ്പെട്ടത്.
ആവേശകരമായ ഈ കണ്ടെത്തൽ ബ്രിട്ടന്റെ വിദൂര ഭൂതകാലത്തിലേക്ക് പുതിയ വെളിച്ചം വീശാൻ സഹായിച്ചുവെന്നും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിന് ഭൂവുടമയോട് നന്ദിയുണ്ടെന്നും ഹിസ്റ്റോറിക് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് ഡങ്കൻ വിൽസൺ പറഞ്ഞു.
English Summary: Wood carving discovered in Berkshire dates back 6000 years