മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് അയർലൻഡിലെ കോർക്ക് സിറ്റിയിൽ കുർബാന സെന്റർ

prayer-photo-credit-MIA-Studio
Photo Credit : MIA Studio / Shutterstock.com
SHARE

ഡബ്ലിൻ ∙  അയർലൻഡ് കോർക്ക് രൂപതയിലെ മലങ്കര സുറിയാനി കാത്തോലിക്ക സഭാ കൂട്ടായ്മക്ക് ഒരു കുർബാന സെന്റർ ആരംഭിച്ചു. മേയ്‌ 28 ന്  ഞായറാഴ്ച  കോർക്ക് സെന്റ് മേരീസ് ആൻഡ് സെന്റ് ആൻസ് കത്തിഡ്രൽ ദൈവാലയത്തിൽ സഭാ അംഗങ്ങൾ ഒരുമിച്ചു കുടുകയും പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

സിറോ മലങ്കര കത്തോലിക്ക സഭ അയർലൻഡ് റീജൻ കോ-ഓർഡിനേറ്റർ ഫാ. ചെറിയാൻ താഴമൺ മുഖ്യ കാർമികത്വം വഹിച്ചു. പുതുതായി നിയമിതനായ കോർക്ക് രൂപതയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ ചാപ്ലെയിൻ ഫാ. ഷിനു വർഗീസ് അങ്ങാടിയിൽ ചടങ്ങിന് നേതൃത്വം വഹിച്ചു.

ബാബു ജോൺ (ട്രസ്റ്റി )ജോവിൽസൺ ജോൺ (സെക്രട്ടറി ) അരുൺ പി. വർഗീസ്, സന്തോഷ്‌ കെ. തോമസ്, സിറിൽ മാത്യു, സോണി തോമസ്, ലിമിയ രാജൻ, സിബി വർഗീസ്, റോബിൻ യോഹന്നാൻ എന്നിവർ പുതിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും മലങ്കര ക്രമത്തിലുള്ള കുർബാന ഉച്ച കഴിഞ്ഞ് 2.30 നു കോർക്ക്  സെന്റ് മേരിസ് ആൻഡ് സെന്റ് ആൻസ്  കത്തിഡ്രൽ ദൈവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്.

English Summary: Malankara syrian catholic diocese of cork ireland inaugrated mass centre 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS