അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ ആഘോഷിച്ചു

alik-italy-onam
SHARE

റോം∙ ഇറ്റലിയിലെ ആദ്യ മലയാളി സംഘടനയും ഏക തൊഴിലാളി സംഘടനയുമായ  അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ നടത്തിയ ഏറ്റവും വലിയ ഓണാഘോഷം റോമിൽ ആഘോഷിച്ചു. പ്രസിഡന്റ് ബെന്നി വെട്ടിയാടന്റെ അദ്ധ്യക്ഷതയിൽ ഫാ: ബാബു പാണാട്ട് പറമ്പിൽ, ഫാ: പോൾ സണ്ണി, റോമ  മുനിസിപ്പൽ കൗൺസിലർ മലയാളിയായ ശ്രീമതി തെരേസ പുത്തരും ചേർന്ന്  ഉദ്ഘാടനം ചെയ്തു..  സെക്രട്ടറി ടെൻസ് ജോസ് സ്വാഗതം പറഞ്ഞു   

 തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് നെറ്റോ ചടങ്ങിൽ ഓണസന്ദേശം നൽകി. മുൻ പ്രസിഡന്റുമാരായ തോമസ് ഇരുമ്പൻ. രാജു കള്ളിക്കാടൻ, ഫാ:  ഷെറിൻ മൂലയിൽ. ഫാ: ജിന്റോ പടയാട്ടിൽ,  ജോർജ് റപ്പായി എന്നിവർ ആശംസ അറിയിച്ചു..  വൈസ് പ്രസിഡന്റ് ബിന്റോ വെട്ടിക്കാലയിൽ  നന്ദി അർപ്പിച്ചു.

ബെന്നി വെട്ടിയാടൻ  ടെൻസ് ജോസ്.  ഗോപകുമാർ, ബിന്റോ വെട്ടിക്കാലയിൽ, മനു യമഹ,ബിജു ചിറയത്ത്, ജിസ്മോൻ, സിജോ , ബേബി കോഴിക്കാടൻ മാത്യൂസ് കുന്നത്താനിയിൽ എന്നിവരുടെ നേതൃത്വത്തിൽ റോമിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെട്ട മെഗാ കമ്മിറ്റി ആണ് അലിക് ഇറ്റലിയുടെ  33 മത് ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത്.

1991ൽ റോമിൽ റജിസ്റ്റർ ചെയ്യപ്പെട്ട അലികിന്റെ 33 മത് ഓണാഘോഷത്തിൽ 1500 ൽ അധികം പ്രവാസി മലയാളികളുടെ സാന്നിധ്യം കൊണ്ട് വേദിയും സദസും ശ്രദ്ധേയമായി. വേദിയിലെ കേരള തനിമയാർന്ന അവതരണങ്ങളും മുപ്പതിലധികമുള്ള കേരള മങ്കമാർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും

പങ്കെടുത്ത ആളുകളുടെ കേരള വേഷവിധാനങ്ങളും..പ്രവാസി മലയാളികൾക്ക് വലിയ അനുഭവവും നല്ല ഓർമ്മക്കുറിപ്പുകളും ആയി മാറി. ഇറ്റലിയിലെ സാംസ്കാരിക, രാഷ്ട്രീയ,രാഷ്ട്രീയേതര,വിവിധ മത ,സംഘടനകളുടെയും പ്രതിനിധികളുടെ വലിയ സാന്നിധ്യവും സഹകരണവും  ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS