ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട്∙  അമേരിക്കൻ സന്ദർശനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലും വീസയെടുക്കാനുള്ള സൗകര്യമൊരുക്കി യു.എസ് കോണ്‍സുലേറ്റ്. വീസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ യു.എസ് വീസയ്ക്ക് അപേക്ഷിച്ച ശേഷം ഇന്ത്യയിലെ വിവിധ സെന്ററുകളില്‍ ഇന്‍ര്‍വ്യൂവിനായി  ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

 

ഈ സാഹചര്യത്തില്‍ ബിസിനസ് (ബി1), ടൂറിസ്ററ് (ബി2) വീസകള്‍ക്കുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച ഫ്രാങ്ക്ഫര്‍ട്ടിലും നടത്താനാണ് തീരുമാനം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ മൂന്ന് ദിവസത്തിനുള്ളില്‍ യു.എസ് വീസയ്ക്കുള്ള ഇന്റര്‍വ്യൂവിന് തീയതി ലഭിക്കും.

 

English Summary: Indians who wish to visit the US can now also get visas in Frankfurt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com