ADVERTISEMENT

സ്റ്റോക്ക് ഓൺ ട്രെൻഡ് ∙ സ്റ്റോക്ക് ഓൺ ട്രെൻഡ് OLPH  മിഷൻ മെൻസ് ആൻഡ് വുമൺസ് ഫോറം ഒരുക്കിയ കേരളോത്സവം 2023 അക്ഷരാർഥത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിനെ ഒരു ഉത്സവരാവാക്കി മാറ്റി. സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾജാതിമത ഭേതമെന്യേ ഒത്തൊരുമിച്ച കലാ സന്ധ്യയായിരുന്നു കേരളോത്സവം 2023. സ്റ്റോക്ക് ഓൺ ട്രെന്റ്കിങ്‌സ് ഹാളിൽ കലാകാരന്മാരുടെയുംകലാകാരികളുടെയും കലാ പ്രേകടനങ്ങൾ അരങ്ങേറി, സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ  ഇടവക വികാരി ഫാദർ ജോർജ് എട്ടു പറയലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ലോഡ് മേയർ മജീദ് ഖാൻ, സ്റ്റോക്ക് സൗത്ത് സെൻട്രൽ എംപി ജോ  ജൈടെൻ, സ്റ്റോക്ക് സൗത്ത് എംപി ജാക്ക് ബർട്ടോൺ , ഫോർമർ സ്റ്റോക്ക് മേയർചന്ദ്രാ കനകണ്ടീ, സ്റ്റോക്ക് കൗൺസിലർമാരായ ഡോവ്  ഈവാൻ , ഡാൻ ജെല്ലിമാൻ  ,സ്റ്റോക്ക് കൺസർവേറ്ററിചെയർമാൻ ഡീൻ റിച്ചാർഡ്സൺ ,ബിർമിങാം ആർച്ച്ബിഷപ്‌  ബെനാർഡ് ലോങ്‌ലി,  ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും പങ്കെടുത്തു, സ്റ്റോക്ക് എൻ എച്ച് എസ് ചീഫ്  ട്രെസിബുള്ളോക്  വിഡിയോ സന്ദേശം നൽകി, പൊതുയോഗത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും  നൽകുകയുണ്ടായി,തുടർന്ന് കേരളത്തിൽ നിന്നും എത്തിയ പ്രശസ്ത സിനിമ പിന്നണിഗായകൻ ബിജുനാരായണന്റെ നേതൃത്വത്തിൽ ഗാനമേളയും ,കോമഡി ആർട്ടിസ്റ്റുകളായ കലാഭവൻ ജോഷി, ബൈജു ജോസ്എന്നിവർ മാറ്റുരച്ച കോമഡി സ്കിറ്റും ഡ്രീം യുകെയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാൻസും പരിപാടികൾക്ക് കൂടുതൽ ആസ്വാദന മികവ് നൽകി. കേരളത്തിന്റെ കലയെയും സംസ്കാരത്തെക്കുറിച്ചും ഹെൽത്ത് കെയർ ,ബിസിനസ്  മറ്റ് തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

kerala-festival-2023

 

ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌  30 വർഷം പിന്നിട്ട ബിജു നാരായണനെ സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറംപ്രസിഡൻറ് ജിജോമോൻ  ജോർജ്  സെക്രട്ടറി ബെന്നി പാലാട്ടി വുമൺസ് ഫോറം പ്രസിഡന്റ് സിനി വിൻസെന്റ് സെക്രട്ടറി ജിഷ അനൂജ്  പ്രോഗ്രാം ജനറൽ കോഓർഡിനേറ്റർ ജിജോ ജോസഫ് എന്നിവര്‍ ചേർന്ന് ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com