ADVERTISEMENT

ഡബ്ലിൻ∙ സിറോ മലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സം​ഘ​ടി​പ്പി​ക്കു​ന്ന മലയാളം മിഷൻ അയർലൻഡ് - ബ്‌ളാക്ക്‌റോക്ക്  മേഖലയുടെ  പ്രവേശനോത്സവം ഒക്ടോബർ 14 ന് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ വെച്ച് നടക്കുന്നു. സെന്റ് ജോസഫ് എസ്എംസിസി ബ്‌ളാക്ക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ന്യുടൗൺ പാർക്ക് പാസ്റ്ററൽ സെന്ററിൽ വെച്ചാണ് പ്രവേശനോത്സവം .പാട്ടും കവിതയും കേരള തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് മലയാളം പഠിക്കാനെത്തുന്ന കുഞ്ഞുമക്കളെ സ്വീകരിക്കുന്നത്. മലയാളം മിഷൻ ഡയറക്ടർ പ്രശസ്ത കവി മുരുകൻ കാട്ടാക്കട, സിറോ മലബാർ സഭ അയർലൻഡ് നാഷനൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു  ഓലിയക്കാട്ടിൽ തുടങ്ങിവർ പ്രവേശനോത്സവത്തിൽ പങ്കെടുക്കും.

 

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കേരള ഗവണ്മെൻറ് സാംസകാരിക വകുപ്പിന്റെ കീഴിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേന്ദ്രത്തിൽ 30 ൽ അധികം കുട്ടികളും പരിശീലനം നേടിയ 11അധ്യാപകരും ഉണ്ട്. ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ (രക്ഷാധികാരി), അഡ്വ. സിബി സെബാസ്റ്റ്യൻ (ചീഫ്  കോർഡിനേറ്റർ), അനീഷ്‌ വി ചെറിയാൻ (പ്രസിഡന്റ്), ബിനു ജോസഫ് (ജനറൽ സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന 19 അംഗ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലയാളം മിഷൻ ക്ലാസുകൾ നടക്കുന്നത് .

 

മലയാളം പഠിപ്പിക്കുന്ന ടീച്ചർമാർക്ക് 'ഒരു വർഷം പൂർത്തിയാക്കുമ്പോൾ കേരള സർക്കാർ 'ഐഡന്റിറ്റി കാർഡ് ' വിതരണം ചെയ്യും. കണിക്കൊന്ന , സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ നാലു കോഴ്‌സുകളിലായി പത്ത് വർഷമാണ് ക്ലാസുകൾ. സർക്കാർ നൽകുന്ന ഭാഷ  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന തരത്തിലാണ് പുതിയ പാഠ്യപദ്ധതി. മലയാളം പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ഇനിയും അതിനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അനീഷ് - 0892606282, ബിനു - 0870558898, സിബി - 0894433676 എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

 

English Summary: Ireland Malayalam Mission Entrance Festival on 14th October at Blackrock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com