ADVERTISEMENT

യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജനൽ കലാമേളകൾ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഒക്ടോബർ 14 ശനിയാഴ്ച യുക്മയിലെ  രണ്ട് പ്രമുഖ റീജനുകളായ ഈസ്റ്റ്‌  ആംഗ്ളിയയിലും നോർത്ത് വെസ്റ്റിലും കലാമേള അരങ്ങേറും. ഈസ്റ്റ് ആംഗ്ളിയ റീജൻ കലാമേള, റൈലെയിലെ സ്വയിൻ പാർക്ക് സ്കൂളിൽ യുക്‌മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് ഉദ്ഘാടനം ചെയ്യും. യുക്മ ട്രഷറർ ഡിക്സ് ജോർജ്, ജോയിൻറ് സെക്രട്ടറി പീറ്റർ താണോലിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയായിരിക്കും.  യുക്മയുടെ ദേശീയ, റീജനൽ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. പതിനാലാമത് ഈസ്റ്റ് ആംഗ്ളിയ റീജൻ കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി യുക്മ ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്റ്റ്‌ ആംഗ്ളിയ റീജനൽ പ്രസിഡന്റ് ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ, കലാമേള കോർഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ എന്നിവർ അറിയിച്ചു. യുക്മ റീജനുകളിലെ കരുത്തരായ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ അംഗ അസ്സോസ്സിയേഷനുകൾ മാറ്റുരക്കുന്ന ഈ കലാമേള മത്സരാർത്ഥികൾക്കും കാണികൾക്കും ഒരു അപൂർവ്വ ദൃശ്യാനുഭവമായിരിക്കും എന്നതിൽ സംശയമില്ല. മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് റീജനൽ ഭാരവാഹികൾ അറിയിച്ചു. വിവിധ വേദികളിലായി രാവിലെ 9 മുതൽ മത്സരങ്ങൾ ആരംഭിക്കത്തക്ക വിധത്തിലാണ് കലാമേള ക്രമീകരിച്ചിരിക്കുന്നത്.

uukma-east-1
ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ് റീജനൽ കലാമേളകൾ നാളെ
uukma-east-3
ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ് റീജനൽ കലാമേളകൾ നാളെ
uukma-east-2
ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ് റീജനൽ കലാമേളകൾ നാളെ
uukma-east-5
ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ് റീജനൽ കലാമേളകൾ നാളെ
uukma-east-4
ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ് റീജനൽ കലാമേളകൾ നാളെ
uukma-east-1
uukma-east-3
uukma-east-2
uukma-east-5
uukma-east-4

യുക്മ ഈസ്റ്റ് ആംഗ്ളിയ  റീജനൽ കലാമേള വമ്പിച്ച വിജയമാക്കുവാൻ ഏവരേയും റൈലെയിലെ സ്വയിൻ പാർക്ക് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജനൽ ഭാരവാഹികൾ അറിയിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജൻ കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ജയ്സൺ ചാക്കോച്ചൻ - 07403957439

ജോബിൻ ജോർജ് - 07574674480

അലോഷ്യസ് ഗബ്രിയേൽ - 07831779621.

English Summary:

East Anglia and North West Regional Arts Fairs tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com