ADVERTISEMENT

ലണ്ടൻ ∙ ബോളിവുഡിന്റെ പ്രിയതാരമായ സണ്ണി ലിയോണിയുടെ പുത്തൻ ചിത്രങ്ങൾ ലണ്ടനിലെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചുവപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ച സണ്ണി ലിയോണിയുടെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ലണ്ടൻ ഈസ്റ്റ്‌ഹാമിൽ പ്രവർത്തനം ആരംഭിച്ച ഒരു കേരള റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സണ്ണി ലിയോണി.

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് സണ്ണി ലിയോണിയെ നേരിട്ട് കാണാനായി എത്തിയത്. താരം കേരളത്തിൽ ഉദ്ഘാടന ചടങ്ങുകൾക്ക് എത്തുമ്പോൾ ധാരാളം ആരാധകർ എത്തുക പതിവാണ്. ഇതേ പതിവാണ് ലണ്ടനിലെ ഈസ്റ്റ്‌ഹാമിലും ആവർത്തിച്ചത്.

sunny-leoni-inaugurated-restaurant4

ആലപ്പുഴ അമ്പലപ്പുഴ സ്വദേശി സത്യജിത്ത് വാസുദേവ് ആണ് ഈസ്റ്റ്‌ ഹാമിൽ നാടൻ സ്‌പൈസി എന്ന പേരിൽ കേരള റെസ്റ്ററന്റ് ആരംഭിച്ചത്. ഉദ്ഘാടന വേളയിൽ അവതാരക പറഞ്ഞു കൊടുത്ത മലയാളം വാക്കുകൾ ഏറ്റു പറഞ്ഞും സണ്ണി ലിയോണി ചടങ്ങിന് എത്തിയവരുടെ കയ്യടി നേടി. 'മലയാളികളെ എനിക്ക് വളരെ ഇഷ്ടമാണ്' എന്നാണ് സണ്ണി ലിയോണി മലയാളത്തിൽ ഏറ്റു പറഞ്ഞത്.

sunny-leoni-inaugurated-restaurant5

തന്റെ സമൂഹമധ്യമ അക്കൗണ്ടുകളിൽ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിട്ടുള്ള താരം ഇപ്പോൾ ഒരു മലയാളം വെബ് സീരിസിൽ അഭിനയിച്ചു വരികയാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്‌ഷൻ ത്രില്ലർ സീരിസായി ഒടിടി റിലീസിന് തയാറെടുക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി' എന്ന വെബ്സീരിസിലാണ് അഭിനയിക്കുന്നത്.

sunny-leoni-inaugurated-restaurant2

അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായാണ് സീരിസ് പ്രദർശനത്തിന് എത്തുക.

English Summary:

Sunny Leone inaugurated a Malayali restaurant in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com