ADVERTISEMENT

ഇസ്തംബുൾ ∙ തുര്‍ക്കിയിലെ ഇസ്തംബുളിലെ ക്രിസ്ത്യൻ പള്ളിയില്‍ ഞായറാഴ്ച ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷകള്‍ക്കിടയിലാണ് സംഭവം. രണ്ടു മുഖംമൂടിധാരികൾ വെടിയുതിർത്ത ശേഷം കടന്നുകളയുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇസ്തംബുളിലെ സരിയര്‍ ജില്ലയിലെ കത്തോലിക്കാ പള്ളിയിലായിരുന്നു സംഭവം. അക്രമികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് 40 പേർ പ്രാർഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നെന്നാണ് വിവരം.  സംഭവത്തിൽ ഫ്രാന്‍സിസ് മാർപാപ്പ അനുശോചനമറിയിച്ചു.

തുര്‍ക്കിയിലെ സിനഗോഗുകളും പള്ളികളും ഇറാഖ് എംബസിയും ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍, ഐഎസ് പ്രവർത്തകരെന്നു കരുതുന്ന 32 പേരെ കഴിഞ്ഞ മാസം തുര്‍ക്കി സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Turkey: One killed in Catholic church shooting in Istanbul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com