ADVERTISEMENT

കെവന്‍ട്രി∙ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന ദേശീയ ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റില്‍ പേരാട്ടം കനക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ ഇപ്‍സ്വിച്ച് റീജനൽ മത്സരത്തില്‍ അർജുൻ സജി - മുഹമ്മദ് അലി സഖ്യത്തിന് വിജയം. ഷാജഹാൻ ഹുസൈൻ - ലട്‍ഫർ റഹ്മാൻ സഖ്യം രണ്ടാം സ്ഥാനവും സുഷില്‍ ആര്യ - ശ്രീനിവാസ അലജാങി സഖ്യം മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് ബുക്കോട്രിപ്പ് ട്രാവൽസ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും സമ്മാനിച്ചു.

sameeksha-uk-organized-by-national-doubles-badminton-tournament

എജെ ജോയിനറി വർക്ക്സ് സ്പോൺസർ ചെയ്ത 51 പൗണ്ടും ട്രോഫിയുമാണ് രണ്ടാം സ്ഥാനം നേടിയ ടീമിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയവർക്ക് സെന്‍റ് ജോൺ കേരള സ്റ്റോർ സ്പോൺസർ ചെയ്ത 31 പൗണ്ടും ട്രോഫിയും നല്‍കി. ബുക്കോട്രിപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ജെവിൻ തോമസ്, ഗോള്‍ഡൻ ഈഗിള്‍സ് മാനേജർ ട്വിങ്കിള്‍ സഹദേവൻ, ജിതിൻ ആർ (എ ജെ ജോയിനറി വർക്ക്സ്), സമീക്ഷ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ, സമീക്ഷ ഇപ്‍സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോൺ തോമസ്, ട്രഷറർ യൂജിൻ ചാക്കോ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മജോ ജോസ് ഊക്കൻ, ജസ്റ്റിൻ അലനി, സിബി കുറ്റിപ്പറിച്ചല്‍, ജോജോ പഴയാറ്റിൽ, കെവിൻ ക്ലിന്‍റ് എന്നിവർ മത്സരം നിയന്ത്രിച്ചു. സമീക്ഷ ഇപ്‍സ്വിച്ച് യൂണിറ്റ് സെക്രട്ടറി ഷാരോൺ തോമസ് മത്സരം ഉദ്ഘാനം ചെയ്തു. കിയാൻ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്സ്വിച്ച് റീജണൽ ടൂർണ്ണമെൻറിന്റെ പ്രധാന സ്പോൺസർ ആയിരുന്നു. വിജയികള്‍ കെവൻട്രിയില്‍ അടുത്ത മാസം 24ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കും. 18 റീജനൽ മത്സരങ്ങളില്‍ നിന്നും വിജയിച്ച ടീമുകളാണ് ഗ്രാൻഡ് ഫിനാലെയില്‍ ഏറ്റുമുട്ടുന്നത്.

sameeksha-uk-organized-by-national-doubles-badminton-tournament

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 പൗണ്ടും എവർറോളിങ് ട്രോഫിയും സമ്മാനിക്കും. 501 പൗണ്ടും ട്രോഫിയുമാണ് രണ്ടാംസ്ഥാനക്കാർക്ക്. മൂന്നും നാലും സ്ഥാനക്കാർക്ക് 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും നല്‍കും. യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്‍റൺ ടൂർണമെന്‍റിനെ വരവേല്‍ക്കാൻ കെവന്‍ട്രി ഒരുങ്ങിയതായി സംഘാടക സമിതി അറിയിച്ചു.

English Summary:

Sameeksha UK Organized by National Doubles Badminton Tournament; Arjun saji and Muhammad Ali are Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com