ADVERTISEMENT

ഗ്ലോസ്റ്റര്‍∙ വിശ്വാസം, സ്‌നേഹം, പ്രത്യാശ എന്നീ മൂല്യങ്ങളെ മുറുകെ പിടിച്ച് ദൈവത്തിലേക്ക് തിരിയാൻ ഫാ. ജിന്‍സ് ചീങ്കല്ലേല്‍. നോയ്മ്പിനോട് അനുബന്ധമായി ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിൽ നടന്ന വാർഷിക ധ്യാനത്തിലാണ് കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്‍ററിലെ ഡയറക്ടറായ ഫാ. ജിന്‍സ് ചീങ്കല്ലേല്‍ ഇക്കാര്യം പറഞ്ഞത്. മൂന്നു ദിവസം നീണ്ട ധ്യാനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ മിഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുത്തു. മൂന്നു ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായിരുന്നു. വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം സജീവമാകേണ്ടതിനെ പറ്റി ഫാ. മാര്‍ ജോസഫ് സ്രാമ്പിക്കല്‍  ഓര്‍മ്മിപ്പിച്ചു.

gloucester-st-mary-syro-malabar-catholic-church-annual-retreat
ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിൽ നടന്ന വാർഷിക ധ്യാനത്തിൽ നിന്ന്
gloucester-st-mary-syro-malabar-catholic-church-annual-retreat
ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിൽ നടന്ന വാർഷിക ധ്യാനത്തിൽ നിന്ന്

ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളി വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ സ്റ്റിമാരായ ബാബു അളിയത്ത്, ആന്‍റണി തുടങ്ങിയവരും ധ്യാനത്തിന് നേതൃത്വം നല്‍കി. ജീസസ് യൂത്ത് അംഗങ്ങള്‍  കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ധ്യാനവും ശ്രദ്ധേയമായിരുന്നു. ഫാ. ജിബിന്‍ വാമറ്റത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. 
(വാർത്ത ∙ ജെഗി ജോസഫ്)

English Summary:

Gloucester St Mary's Syro Malabar Catholic Church Annual Retreat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com