ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ കാര്‍ലിസില്‍ കറുത്ത വര്‍ഗക്കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിക്കുകയും അത് ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്ത കേസില്‍ നാല് കൗമാരക്കാരായ ആണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും കാര്‍ലിസിലെ അപ്പര്‍ബി ഏരിയയില്‍ നടന്ന സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുകയാണെന്നും കുംബ്രിയ പൊലീസ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊണ്ട് തങ്ങളുടെ ഷൂസില്‍ ചുംബിക്കുന്നതിന് മുൻപ് ഒരു വെള്ളക്കാരനായ കുട്ടി പരിഹസിക്കുകയും തള്ളുകയും മര്‍ദിക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. വെള്ളിയാഴ്ചയാണ് സംഭവം. വിഡിയോ വൻതോതിൽ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് ഒരു കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ശനിയാഴ്ച ഉച്ചയോടെ മൂന്ന് ആണ്‍കുട്ടികള്‍ കൂടി അറസ്റ്റിലായി. തുടർന്ന് ഉപാധികളോടെ 4 പേരെയും ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും വിഡിയോ ഷെയർ ചെയ്യുന്നത് നിർത്തി വയ്ക്കണമെന്നും പൊലീസ് അറിയിച്ചു.

English Summary:

Racial abuse: Four teenagers arrested after video shows racial abuse of student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com