ADVERTISEMENT

ഡബ്ലിൻ ∙ അയര്‍ലന്‍ഡില്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വ്യാജ വിദ്യാർഥി വീസ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യത്തെ സ്കൂളുകളെ ആശങ്കയിലാക്കുന്നു. എൻറോൾമെന്‍റ് ലെറ്ററുകള്‍ കിട്ടിയ ശേഷം വ്യാജ വീസക്കാര്‍ ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച് റസിഡന്‍സ് പെര്‍മിറ്റ് നേടും. എന്നാല്‍, പ്രവേശനം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുകയുമില്ല. മറ്റു ജോലികള്‍ക്കായാണ് ഇവര്‍ അയര്‍ലന്‍ഡില്‍ തുടരുന്നത്.

ഇത്തരത്തില്‍ നിരവധി ലാംഗ്വേജ് സ്കൂളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. യഥാര്‍ഥ അഡ്മിഷനുകള്‍ക്കു പകരം വ്യാജ അഡ്മിഷനുകള്‍ വര്‍ധിക്കുകയും, അവര്‍ സ്കൂളില്‍ ചേരാതിരിക്കുകയും ചെയ്യുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പല സ്കൂളുകളും ഇതോടെ അധികമായി വന്ന അധ്യാപകരെ പിരിച്ചുവിടാന്‍ വരെ നിര്‍ബന്ധിതമായി. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണമെന്നാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. എൻറോൾമെന്‍റ് ലെറ്ററില്‍ ക്യുആര്‍ കോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ പറയുന്നു.

English Summary:

Irish Schools Concerned After Fake Student Visa Scams Impact Them Financially

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com