ഓശാന ദിനത്തിൽ മാർപാപ്പയുടെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ച് മലയാളി കുടുംബം
Mail This Article
×
റോം∙ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ഓശാന ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അർപ്പിച്ച ദിവ്യബലിയിൽ കാഴ്ച സമർപ്പിക്കാൻ മലയാളി കുടുംബത്തിന് അവസരം ലഭിച്ചു. റോമിൽ താമസിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ പൂരകം സെന്‍റ് ജോസഫ് ഇടവക അംഗമായ പ്രവാസി മലയാളി ഊരകം പൊഴോലിപറമ്പിൽ ജോജ് റപ്പായിയ്ക്കും കുടുംബത്തിനുമാണ് ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് കാഴ്ചവയ്പ്പിനു അവസരം ലഭിച്ചത്. വിവാഹ ജീവതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന തങ്ങൾക്ക് ഇത് അസുലഭ അവസരമായെന്നും ദൈവത്തിന് നന്ദി പറയുന്നതായും ജോർജ് റപ്പായിയും കുടുംബവും പറഞ്ഞു.
English Summary:
Malayali family pays tribute at the Pope's Mass on Palm Sunday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.