ADVERTISEMENT

കോവെൻട്രി ∙ സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. കോവെൻട്രിയിലെ എക്സൽ ലേഷർ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ധനുഷ് - ബേസിൽ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് -സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്. രവിതേജ - മനോബിരം സഖ്യം മൂന്നാം സ്ഥാനം നേടി. പ്രവീൺ - ആബേൽ സഖ്യത്തിനാണ് നാലാം സ്ഥാനം.

സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന്.
സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന്.
സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന്.
സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന്.

പതിനാറ് റീജനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻപതോളം ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിങ് ട്രോഫിയും സമ്മാനിച്ചു. 501 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനത്തുകയായി ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 101 പൗണ്ടും നൽകി. കോവെൻട്രി മേയർ ജസ്വന്ത് സിങ് ബിർദി മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് വിഭാഗം കാബിനറ്റ് മെമ്പർ കമറാൻ കാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിൽ മുന്നൂറോളം ടീമുകളാണ് പങ്കെടുത്തത്. മലയാളികൾക്ക് പുറമെ സ്വദേശികളും വിദേശികളും മത്സരത്തിൻ്റെ ഭാഗമായി. 
(വാർത്ത ∙ ഉണ്ണികൃഷ്ണൻ ബാലൻ)

English Summary:

Sameeksha Badminton Tournament- Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com