ADVERTISEMENT

ബര്‍ലിന്‍ ∙ ബര്‍ലിനില്‍ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം ഏഴുമണിക്ക് മരിയ ലീബ്ഫ്രൗവന്‍ (Marien Liebfrauen) പള്ളിയില്‍ നടക്കും. ദുഃഖവെള്ളി ദിനത്തില്‍ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്‍റെ വഴിയും രാവിലെ 11 മണിക്ക് സെന്‍റ് മത്തിയാസ് സെമിത്തേരിയിലാണ് നടത്തുന്നത്. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ദുഃഖവെള്ളി ആചരണത്തിന്‍റെയും  കുരിശിന്‍റെ വഴിയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച ഈസ്റ്റര്‍ കുര്‍ബാന വൈകുന്നേരം അഞ്ചരയ്ക്ക് സെന്‍റ് ക്ലമെന്‍സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ശുശ്രൂഷകള്‍ക്കും വിന്‍സെന്‍ഷ്യന്‍ വൈദികരാണ് നേതൃത്വം നല്‍കുന്നത്. 

English Summary:

Holy Week Rituals in Marien Liebfrauen Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com