ADVERTISEMENT

ലണ്ടൻ ∙ സൈനികര്‍ക്ക്  താടി വളര്‍ത്തുന്നതിന് 100 വര്‍ഷമായി നിലനിന്ന നിരോധനം നീക്കി ചാള്‍സ് രാജാവ്. ഇതോടെ ബ്രിട്ടിഷ് സൈനികര്‍ക്കും, ഓഫിസര്‍മാര്‍ക്കും താടി വളര്‍ത്താന്‍ അനുമതി ലഭിക്കും. സൈനികര്‍ക്കിടയില്‍ താടിവളര്‍ത്താന്‍ അനുമതി വേണമെന്ന ആവശ്യം സര്‍വേയിലൂടെ കണ്ടെത്തിയതോടെയാണ് സൈനിക മേധാവി ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്സ് നയം മാറ്റത്തിന് തയാറായത്. 

പതിയ പരിഷ്‌കാരം  ഉടന്‍ നിലവില്‍ വരുമെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചു.  ഡെന്മാർക്ക്, ജർമനി, ബെൽജിയം തുടങ്ങിയ നിരവധി രാജ്യങ്ങൾ സൈനികരെ താടി വളർത്താൻ അനുവദിക്കുന്നുണ്ട്. 2019 മുതൽ ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥരെ താടി വളർത്താൻ അനുവദിച്ചിട്ടുണ്ട്. റോയൽ നേവിയും വർഷങ്ങളായി താടിയും മീശയും അനുവദിച്ചിട്ടുണ്ട്.

English Summary:

British Army lifts century-old beard ban - King Charles III

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com