ADVERTISEMENT

ലണ്ടൻ ∙ നോർതേൺ അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ (ഡിയുപി) പാർലമെന്ററി പാർട്ടി ലീഡർ സർ ജെഫ്രി ഡൊണാൾഡ്സൺ രാജിവച്ചു. ബലാത്സംഗകേസിൽ പ്രതിചേർക്കുകയും മറ്റുചില ലൈംഗികാത്രിക്രമ കേസുകളിൽ ആരോപണവിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാൾഡ്സണിന്റെ രാജി. ഇവയ്ക്കെല്ലാം അദ്ദേഹത്തിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയെയും കേസിൽ പൊലീസ് പ്രതിചേർത്തു. വ്യാഴാഴ്ച രാവിലെ ഇരുവരെയും അറസ്റ്റുചെയ്ത പൊലീസ്  ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരെയും പ്രതികളാക്കി കേസ് റജിസ്റ്റർ ചെയ്തത്. കേസിനെ ശക്തമായി നേരിടുമെന്നായിരുന്നു അറസ്റ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ജാമ്യത്തിലുള്ള ഇരുവരും അടുത്തമാസം വീണ്ടും കോടതിയിൽ ഹാജരാകണം. 

പാർട്ടി ലീഡർ സ്ഥാനം രാജിവച്ചുള്ള ജെഫ്രി ഡോണാൾഡ്സന്റെ കത്ത് ചെയർമാന് ലഭിച്ചതായി പാർട്ടി സ്ഥിരീകരിച്ചു. തുടർ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ പ്രാഥമിക അംഗത്വവും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ ഇടക്കാല ലീഡറായി ഗാവിൻ റോബിൻസൺ എംപിയെ തിരഞ്ഞെടുത്തു. 2023 മുതൽ ഇദ്ദേഹം പാർട്ടിയുടെ ഡപ്യൂട്ടി ലീഡറാണ്. 

നോർതേൺ അയർലൻഡിലെ രണ്ടാമത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ഡിയുപി. ഹ1സ് ഓഫ് കോമൺസിൽ ഏഴ് അംഗങ്ങളുള്ള ഡിയുപിക്ക് നോർതേൺ അയർലൻഡ് അംസംബ്ലിയിൽ 25 അംഗങ്ങളുണ്ട്. നോർതേൺ അയർലൻഡിലെ 462 ലോക്കൽ കൗൺസിലുകളിൽ 122 എണ്ണവും ഭരിക്കുന്നത് ഡിയുപിയാണ്. 

English Summary:

Jeffrey Donaldson resigns as DUP leader after sexual offence charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com